പുരുഷ ഡബിൾസിൽ ആദ്യ റൗണ്ടിൽ ജയം കണ്ടു ബോപ്പണ്ണ സഖ്യം, സാനിയ സഖ്യം മിക്സഡ് ഡബിൾസിൽ പുറത്ത്

20210904 100855

യു.എസ് ഓപ്പൺ പുരുഷ വിഭാഗം ഡബിൾസിൽ ആദ്യ റൗണ്ടിൽ ജയം കണ്ടു ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, ക്രൊയേഷ്യയുടെ ഇവാൻ ഡോഡിഗ് സഖ്യം. 13 സീഡായ ബോപ്പണ്ണ സഖ്യം ഓസ്‌ട്രേലിയൻ സഖ്യമായ ജെയിംസ് ഡക്ക്വർത്ത്, ജോർദൻ തോംസൺ സഖ്യത്തെ മറികടന്നാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് ബോപ്പണ്ണ സഖ്യം 6-3 നു നേടി മത്സരത്തിൽ തിരിച്ചു വന്നു. കടുത്ത പോരാട്ടം കണ്ട മൂന്നാം സെറ്റിൽ ടൈബ്രേക്കറിലൂടെ സെറ്റ് നേടിയ ഇന്ത്യൻ സഖ്യം മത്സരം സ്വന്തം പേരിൽ കുറിച്ചു.

അതേസമയം വനിത ഡബിൾസിനു പിറകെ മിക്സഡ് ഡബിൾസിലും സാനിയ മിർസ സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി. സാനിയയും അമേരിക്കൻ താരം രാജീവ് റാമും അടങ്ങിയ സഖ്യം ഓസ്‌ട്രേലിയൻ, ഉക്രൈൻ സഖ്യമായ മാക്‌സ് പുർസൽ, ഡയാന സഖ്യത്തോട് ആണ് തോറ്റു പുറത്തായത്‌. ആദ്യ സെറ്റ് 6-3 നു നേടിയ രാജീവ്, സാനിയ സഖ്യം രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. തുടർന്ന് സൂപ്പർ ടൈബ്രേക്കറിൽ 10-7 നു ആണ് സാനിയ സഖ്യം മത്സരം കൈവിട്ടത്.

Previous articleപാരാ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ഷൂട്ടിങിൽ സ്വർണവും വെള്ളിയും, 15 മെഡലുകളുമായി ഇന്ത്യൻ കുതിപ്പ്
Next articleയു.എസ് ഓപ്പണിൽ നിന്നു ആന്ദ്ര റൂബ്ലേവും പുറത്ത്, സബലങ്ക നാലാം റൗണ്ടിൽ