ആറാം സീഡിനെ അട്ടിമറിച്ച് ബോപ്പണ്ണ, ഷപോവലോവ് സഖ്യം യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

- Advertisement -

യു.എസ് ഓപ്പണിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഇന്ത്യൻ, കനേഡിയൻ സഖ്യം ആയ ബോപ്പണ്ണ, ഷപോവലോവ് സഖ്യം. സിംഗിൾസിൽ 17 മത് സീഡ് ചെയ്ത കനേഡിയൻ താരം ഇന്ന് സിംഗിൾസിൽ ജയം കണ്ട ശേഷം താൻ മികച്ച ഡബിൾസ് താരം ആണെന്ന് ഇന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ആറാം സീഡ് ആയ ജർമ്മൻ താരങ്ങൾ ആയ കെവിൻ, ആന്ദ്രസ് സഖ്യത്തെ ആണ് ബോപ്പണ്ണ സഖ്യം മറികടന്നത്. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം ആണ് ബോപ്പണ്ണ സഖ്യം ജയം കണ്ടത്.

സീഡ് ചെയ്യാത്ത ബോപ്പണ്ണ സഖ്യം രണ്ടാം സെറ്റിൽ അതിശക്തമായാണ് തിരിച്ചു വന്നത്. ഇതിന്റെ ഫലമായിരുന്നു 6-4 നു അവർ ആ സെറ്റിൽ നേടിയ ജയം. സെറ്റ് ജയിച്ച ശേഷം കൂടുതൽ ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യൻ, കനേഡിയൻ സഖ്യം എതിരാളികൾക്ക് മേൽ നല്ല ആധിപത്യം നേടി. പലപ്പോഴും ഷപോവലോവിന്റെ മികച്ച സർവീസുകൾ എതിരാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. അതേസമയം മികച്ച പിന്തുണ ആണ് ബോപ്പണ്ണ പങ്കാളിക്ക് നൽകിയത്. 6-3 നു അവസാനത്തെ സെറ്റ് നേടിയ അവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുക ആയിരുന്നു.

Advertisement