ഷറപ്പോവയ്ക്ക് യുഎസ് ഓപ്പൺ വൈൽഡ് കാർഡ്

- Advertisement -

ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് ഈ വർഷത്തിൽ തിരിച്ചുവരവ് നടത്തിയ മരിയ ഷറപ്പോവക്ക് യുഎസ് ഓപ്പണിൽ വൈൽഡ് കാർഡ് ലഭിച്ചു. മുൻ യുഎസ് ഓപ്പൺ ചാമ്പ്യൻ കൂടിയാണ് മരിയ. വിലക്കിന് ശേഷമുള്ള ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് ആരാധകർ കരുതിയിരുന്നെങ്കിലും ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട താരത്തിന് വൈൽഡ് കാർഡ് നൽകേണ്ടെന്ന തീരുമാനമാണ് ഫ്രഞ്ച് ഓപ്പൺ അധികൃതർ കൈക്കൊണ്ടത്.

എന്തായാലും യുഎസ് ഓപ്പണിന്റെ നീലനിറമുള്ള ഹാർഡ് കോർട്ടിൽ കൊലുന്നനെയുള്ള ഈ സുന്ദരിയെ പ്രതീക്ഷിക്കാം. യുഎസ് ഓപ്പണിലേക്കുള്ള തിരിച്ചുവരവ് സ്‌പെഷ്യൽ ആണെന്നാണ് താരം ട്വീറ്റ് ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement