24 ഗ്രാന്റ്‌ സ്‌ലാം തേടി സെറീന, സെമിയിൽ എതിരാളി സ്വിവിറ്റോലീന

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വീണ്ടുമൊരു ഗ്രാന്റ്‌ സ്‌ലാം സെമിഫൈനലിലേക്ക് അനായാസം മുന്നേറി സെറീന വില്യംസ്‌. ചരിത്രം തേടിയ ചൈനീസ് താരം 18 സീഡ് ഖാങ് വാങിന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു 8 സീഡ് കൂടിയായ സെറീന വില്യംസിന്റെ ജയം. തന്റെ മാരകഫോമിൽ ആയിരുന്ന സെറീന മത്സരത്തിൽ ഉടനീളം വെറും ഒരു ഗെയിം മാത്രമെ ചൈനീസ് താരത്തിന് നൽകിയുള്ളു.

ആദ്യ സെറ്റ് 6-1 നു നേടിയ സെറീന രണ്ടാം സെറ്റിൽ 6-0 ത്തിന് ജയം കണ്ട് സെമിഫൈനലിലേക്ക് മുന്നേറി. തന്റെ റെക്കോർഡ് 24 മത്തെ ഗ്രാന്റ്‌ സ്ലാം ലക്ഷ്യമിടുന്ന സെറീന മറ്റ്‌ വനിത താരങ്ങൾക്ക് കടുത്ത മുന്നറിയിപ്പ് ആണ് ഈ പ്രകടനത്തിലൂടെ നൽകിയത്. സെമിയിൽ സെമിഫൈനലിലെ ഏറ്റവും ഉയർന്ന സീഡ് ആയ അഞ്ചാം സീഡ് ഉക്രൈൻ താരം എലീന സ്വിവിറ്റോലീന ആണ് സെറീനയുടെ എതിരാളി. തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ഫൈനൽ ആണ് ഉക്രൈൻ താരത്തിന്റെ ലക്ഷ്യം.