യുഎസ് ഓപ്പണിലെ ഇന്ത്യന്‍ സാന്നിധ്യം ഇനി സാനിയ മിര്‍സയിലൂടെ മാത്രം

യുഎസ് ഓപ്പണിലെ ഇന്ത്യന്‍ പ്രാതിനിധ്യം സാനിയ മിര്‍സ മാത്രമായി അവശേഷിക്കുന്നു. പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-പൂരവ് രാജ സഖ്യം ഇന്നലെ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു. ഇതിനു പുറമേ മിക്സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും പരാജയം രുചിച്ചതോടെ വനിത ഡബിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്ന സാനിയ മിര്‍സ മാത്രമാണ് ഇനി ഇന്ത്യന്‍ സാന്നിധ്യം.

പുരുഷ ഡബിള്‍സില്‍ റഷ്യയുടെ റൂബ്ലേവ്-കാച്ചാനോവ് സഖ്യത്തോടാണ് ലിയാണ്ടര്‍ പേസ്-പൂരവ് രാജ സഖ്യം പരാജയപ്പെട്ടത്(6-4, 7-6). മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ചാന്‍ ഹോ-ചിംഗ്/വീനസ് മൈക്കല്‍ സഖ്യത്തോടാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടത്. (6-4, 3-6, 8-10)

ക്വാര്‍ട്ടര്‍ ഫൈനലില്‍ മിര്‍സ-പെംഗ് സഖ്യം ബ്ലാബോവ്-ഹ്ലാവാകോവ സഖ്യത്തെ നേരിടും. സെപ്റ്റംബര്‍ 6 ഇന്ത്യന്‍ സമയം 8.30നു ആണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅനായാസ ജയങ്ങളുമായി ഫെഡററും നദാലും
Next articleമി‍‍ഡില്‍സെക്സുമായി കരാര്‍ ഒപ്പിട്ട് സ്റ്റീവന്‍ ഫിന്‍