പേസ്-രാജ, സാനിയ സഖ്യങ്ങൾ മുന്നോട്ട്

സമ്പൂർണ്ണ ഇന്ത്യൻ ജോഡികളായ ലിയാണ്ടർ പേസും, പുറവ് രാജയും ചേർന്ന സഖ്യം യുഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 24 വർഷങ്ങളായി യുഎസ് ഓപ്പണിന്റെ മെയിൻ ഡ്രോയിൽ 44 വയസ്സുള്ള ലിയാണ്ടർ പേസെന്ന പ്രായം തളർത്താത്ത ഇന്ത്യയുടെ ഈ പോരാളി അരങ്ങേറ്റം കുറിച്ചിട്ട്. അതിന് മുൻപ് 1991 ൽ യുഎസ് ഓപ്പൺ ബോയ്സ് ചാമ്പ്യനും കൂടിയായിരുന്നു രാജ്യം കണ്ട എക്കാലത്തേയും മികച്ച ഈ ടെന്നീസ് പ്രതിഭ. സെർബിയൻ സഖ്യമായ ടിപ്സറാവിച്ച്-ട്രയോക്കി സഖ്യത്തെയാണ് ഇന്ത്യൻ ജോഡികൾ തോൽപ്പിച്ചത്. സ്‌കോർ 6-1, 6-3.

അതേ സമയം മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായ ബൊപ്പണ്ണ സഖ്യം യഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ നിന്ന് പുറത്തായി. രാജയുമായി പിരിഞ്ഞ് ജർമ്മനിയുടെ ബീഗിമാനൊപ്പം കളിക്കുന്ന ഇന്ത്യയുടെ ശരൺ സഖ്യവും ആദ്യ റൗണ്ടിൽ പരാജയം രുചിച്ചു. മൂന്നാം സീഡുകളായ ഹെർബർട്ട്-മഹുത് സഖ്യവും ടൂർണമെന്റിൽ നിന്ന് പുറത്തായവരിൽ പെടും.

വനിതകളുടെ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായ സാനിയ സഖ്യം വിജയിച്ചപ്പോൾ മിക്സഡ് ഡബിൾസിൽ സാനിയ ഡോഡിഗ് ജോഡി പുറത്തായി.

അട്ടിമറികൾ തുടരുന്ന യുഎസ് ഓപ്പണിൽ അഞ്ചാം സീഡും മുൻ ചാമ്പ്യനുമായ ക്രൊയേഷ്യയുടെ മരിയൻ സിലിച്ച് പുറത്തായി. അർജന്റീനയുടെ ഷ്വാർട്‌സ്മാനാണ് നാലുസെറ്റുകളിൽ ക്രൊയേഷ്യൻ താരത്തെ അട്ടിമറിച്ചത്.

സ്വരേവിനെ തോൽപ്പിച്ചെത്തിയ യുവതാരം കോറിച്ചും, അമേരിക്കയുടെ പത്താം സീഡ് ഇസ്‌നറും ടൂർണമെന്റിൽ നിന്ന് പുറത്തായി. പുരുഷ വിഭാഗത്തിൽ മോശം ഫോം തുടരുന്ന ഫെഡറർ ഇന്ന് സ്‌പെയിനിന്റെ ലോപ്പസിനെ നേരിടും. ഒന്നാം സീഡ് റാഫേൽ നദാൽ അർജന്റീനയുടെ മേയറിനെ നേരിടും.

വനിതാ സിംഗിൾസിൽ കുതിപ്പ് തുടരുന്ന മരിയ ഷറപ്പോവ അമേരിക്കയുടെ കെനിനേയും, ക്വിവിറ്റോവ ഗാർസിയയേയും, വീനസ് വില്ല്യംസ് സക്കാറിയേയും, മുഗുരുസ റിബറിക്കോവയെയും തോൽപ്പിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സ്‌പെയിനിന്റെ നവാരോ, സെവസ്റ്റോവ, സ്റ്റീഫൻസ് എന്നിവരും നാലാം റൗണ്ടിൽ കടന്നിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleദുബായ് ഫുട്ബോൾ ഫെസ്റ്റിൽ മദീന ചെർപ്പുള്ളശ്ശേരി ചാമ്പ്യന്മാർ
Next articleജെർമനും ഇത്തവണയില്ല, ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നന്ദിയർപ്പിച്ച് യാത്ര പറഞ്ഞു