റഷ്യൻ സഖ്യത്തെ വീഴ്‌ത്തി ജർമ്മൻ-റഷ്യൻ സഖ്യം യു.എസ് ഓപ്പൺ ഫൈനലിൽ

യു.എസ് ഓപ്പണിൽ വനിതാ ഡബിൾസിൽ ഫൈനലിലേക്ക് മുന്നേറി ജർമ്മൻ-റഷ്യൻ സഖ്യം ആയ ലൗറ സിഗ്മണ്ട്, വെര സൊനരവ സഖ്യം. റഷ്യൻ സഖ്യം ആയ വെറോണിക, അന്ന ബ്ലിങ്കോവ സഖ്യത്തെ ആണ് ലൗറ, വെര സഖ്യം മറികടന്നത്. 50മത്സരത്തിൽ 5 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളികളെ 7 തവണയാണ് ലൗറ, വെര സഖ്യം ബ്രൈക്ക് ചെയ്തത്.

ആദ്യ സെറ്റ് 7-5 നു നഷ്ടമായ ശേഷം ആയിരുന്നു ജർമ്മൻ, റഷ്യൻ സഖ്യം മത്സരത്തിലേക്ക് തിരിച്ചു വന്നത്. രണ്ടാം സെറ്റിൽ കൂടുതൽ മികച്ച ടെന്നീസ് പുറത്ത് എടുത്ത ലൗറ, വെര സഖ്യം സെറ്റ് 6-3 നു നേടി മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് നിർണായകമായ അവസാന സെറ്റിൽ നിർണായക സമയത്ത് മികച്ച പോയിന്റുകൾ കണ്ടത്താൻ അവർക്ക് ആയതോടെ സെറ്റ് 7-5 നു നേടി ജർമ്മൻ, റഷ്യൻ സഖ്യം തിരിച്ചു വരവ് പൂർത്തിയാക്കി യു.എസ് ഓപ്പൺ ഫൈനൽ ഉറപ്പിച്ചു.

Previous articleഇംഗ്ലണ്ടിനെതിരെ ആശ്വാസ ജയം, റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഓസ്ട്രേലിയ
Next articleആധികാരിക പ്രകടനവുമായി സൂക്ക്സ് ഫൈനലിലേക്ക്