യു.എസ് ഓപ്പണിൽ 15 കാരിയുടെ കുതിപ്പിന് ഒസാക്കയുടെ ബ്രൈക്ക്

- Advertisement -

യു.എസ് ഓപ്പണിൽ 15 കാരി അമേരിക്കൻ താരം കൊക്കോ ഗോഫിന്റെ സ്വപ്നകുതിപ്പിന് മൂന്നാം റൗണ്ടിൽ അന്ത്യം. ജപ്പാൻ താരവും ഒന്നാം സീഡുമായ നയോമി ഒസാക്കയാണ് ഗോഫിനെ മൂന്നാം റൗണ്ടിൽ തോൽപ്പിച്ചത്. നിലവിലെ ജേതാവ് കൂടിയായ ഒസാക്ക തന്റെ മികവിലേക്ക്‌ ഉയർന്നപ്പോൾ മറുപടി നൽകാൻ യുവതാരത്തിന് ആയില്ല. ആദ്യ സെറ്റ് 6-3 നു നേടിയ ഒസാക്ക ഗോഫിന് രണ്ടാം സെറ്റിൽ ഒരു ഗെയിം പോലും വിട്ട് കൊടുക്കാതെയാണ് സെറ്റും മത്സരവും സ്വാന്തമാക്കിയത്.

കിരീടം നിലനിർത്താൻ ഒരുങ്ങിയിറങ്ങിയ ഒസാക്ക എതിരാളികൾക്ക് വലിയ മുന്നറിയിപ്പ് ആണ് പ്രകടനത്തിലൂടെ നൽകിയത്. അതേസമയം വരും വർഷങ്ങളിൽ ഗ്രാന്റ്‌ സ്‌ലാം ജയം നേടും എന്ന സൂചന ഗോഫ് തന്റെ പ്രകടത്തിലൂടെ നൽകി എന്നതും വസ്‌തുതയാണ്. അതേസമയം 26 സീഡ് ജൂലിയ ഗോർജസിനെ മറികടന്ന 7 സീഡ് കിക്കി ബെർട്ടൻസും നാലാം റൗണ്ടിലേക്ക് മുന്നേറി. 6-2,6-3 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബെർട്ടൻസും ജയം കണ്ടത്.

Advertisement