നാലാം സീഡ് ഡൊമിനിക് തീമും യു.എസ് ഓപ്പണിൽ നിന്ന് പുറത്ത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യു.എസ് ഓപ്പണിൽ പുരുഷവിഭാഗത്തിൽ ആദ്യ ദിനം കണ്ട അട്ടിമറികൾ തുടരുന്നു. ഇത്തവണ കളിമണ്ണ് കോർട്ട് സ്പെഷ്യലിസ്റ്റ് ആയി അറിയപ്പെടുന്ന നാലാം സീഡ് ഡൊമിനിക് തീം ആണ് ആദ്യ റൗണ്ടിൽ തന്നെ പുറത്തതായത്. ഇറ്റലിയുടെ സീഡ് ചെയ്യാത്ത തോമസ് ഫാബിയാനോയാണ് തീമിനെ അട്ടിമറിച്ചത്. ക്വാട്ടർ ഫൈനൽ എങ്കിലും ലക്ഷ്യമിട്ട തീമിനെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന റിസൾട്ട് ആണ് ഈ തോൽവി. നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ രണ്ടാം സെറ്റിൽ അല്ലാതെ ഒരിക്കൽ പോലും തീമിനു മത്സരത്തിൽ മുൻതൂക്കം നൽകാൻ ഇറ്റാലിയൻ താരം അനുവദിച്ചില്ല. ഇതോടെ ഈ യു.എസ് ഓപ്പണിൽ നിന്നു പുറത്താകുന്ന ഏറ്റവും സീഡ് ചെയ്യപ്പെട്ട താരമായി തീം. സ്‌കോർ 6-4,3-6,6-3,6-2.

അതേസമയം 9 സീഡ് റഷ്യയുടെ കരൺ കാച്ചനോവും ആദ്യറൗണ്ടിൽ തന്നെ പുറത്തായി. സീഡ് ചെയ്യാത്ത വാസെക് പോസപിസിന് എതിരെ 5 സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ ആണ് റഷ്യൻ താരം കീഴടങ്ങിയത്. ആദ്യ സെറ്റ് എളുപ്പം എടുത്ത ശേഷം ആയിരുന്നു റഷ്യൻ താരം മത്സരത്തിൽ തോൽവി വഴങ്ങിയത്. സ്‌കോർ 4-6,7-5,7-5,4-6,6-3. അതേസമയം ബ്രിട്ടീഷ് പ്രതീക്ഷയായ 30 സീഡ് കെയിൽ എഡ്‌മണ്ടിനും ആദ്യറൗണ്ടിൽ പുറത്ത് പോകാൻ തന്നെയായിരുന്നു വിധി. സീഡ് ചെയ്യാത്ത സ്പാനിഷ് താരം പ്ലാളോക്കെതിരെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് നേടിയ ശേഷമാണ് എഡ്‌മണ്ടും കീഴടങ്ങിയത്. സ്‌കോർ 3-6,7-6,7-5,5-7,6-2. അതേസമയം ഫ്രഞ്ച്‌ താരം ജോ വിൽഫ്രെയിഡ് സോങയും ആദ്യ റൗണ്ടിൽ പുറത്തായി. അമേരിക്കൻ താരം സാൻഡ്ഗ്രനു എതിരെ 5 സെറ്റ് പോരാട്ടത്തിനു ഒടുവിൽ ആയിരുന്നു ഫ്രഞ്ച് താരത്തിന്റെയും പുറത്ത് പോകൽ.