ആദ്യ ഗ്രാന്റ്‌ സ്‌ലാം സെമിഫൈനലിലേക്ക് മുന്നേറി എലീന സ്വിവിറ്റോലീന

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ ആദ്യ യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി ഉക്രൈൻ താരവും അഞ്ചാം സീഡുമായ എലീന സ്വിവിറ്റോലീന. 16 സീഡും ബ്രിട്ടീഷ് പ്രതീക്ഷയും ആയ യൊഹാന കോന്റയെ ആണ് ഉക്രൈൻ താരം ക്വാട്ടർ ഫൈനലിൽ വീഴ്ത്തിയത്. ജയിക്കാൻ ഉറച്ച് കളത്തിൽ ഇറങ്ങിയ ഉക്രൈൻ താരം കോന്റയുടെ പോരാട്ടവീര്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു. ആദ്യ സെറ്റ് 6-4 നു നേടിയ ഉക്രൈൻ താരം തന്റെ നയം ആദ്യമെ വ്യക്തമാക്കി.

മൂന്നാം സീഡ് കരോളിന പ്ലിസ്കോവയെ വീഴ്ത്തി ക്വാട്ടർ ഫൈനലിൽ എത്തിയ ബ്രിട്ടീഷ് താരം പൊരുതിയെങ്കിലും പിഴവുകൾ ഒരുപാട് വരുത്തി. മത്സരത്തിൽ ഉടനീളം 35 അൺഫോസ്ഡ് പിഴവുകൾ വരുത്തിയ കോന്റ സ്വന്തം സർവീസിൽ മാച്ച് പോയിന്റുകൾ രക്ഷിച്ചെടുത്തെങ്കിലും രണ്ടാം സെറ്റും 6-4 നു തന്നെ അടിയറവ് വച്ചു. ഇതോടെ കാമുകനും ഫ്രഞ്ച്‌ താരവുമായ ഗെയിൽ മോൻഫിൽസിനേയും ആരാധകരെയും സാക്ഷിയാക്കി സ്വിവിറ്റോലീന തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം സെമിഫൈനലിലേക്ക്. സെമിയിൽ മിക്കവാറും സെറീന വില്യംസ്‌ ആവും ഉക്രൈൻ താരത്തിന്റെ എതിരാളി.