ആരാധകർ അതിരു വിടുന്നു, ലൈൻ റഫറിക്ക് ആരാധകരുടെ പിന്തുണ തേടി ജ്യോക്കോവിച്ച്

യു.എസ് ഓപ്പണിൽ നിന്നു ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ചിന്റെ അവിശ്വസനീയമായ പുറത്ത് ആയതിനു പുറമെ ആരാധകരോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു താരം രംഗത്ത് എത്തി. ലൈൻ റഫറിക്ക് മേൽ പന്ത് അടിച്ചതിനാൽ ടൂർണമെന്റിൽ നിന്നു പുറത്താക്കപ്പെട്ട ജ്യോക്കോവിച്ച് അതിനു ശേഷം തനിക്ക് ആരാധകർ നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞപ്പോൾ താൻ അടിച്ച പന്ത് കൊണ്ട ലൈൻ റഫറിക്കും ആ പിന്തുണ ആവശ്യപ്പെട്ടു.

ഒരുവിഭാഗം ആരാധകർ ഈ ലൈൻ റഫറിക്ക് എതിരെ വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും ആയി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത് ആണ് ജ്യോക്കോവിച്ചിനെ ഇത്തരം ഒരു സന്ദേശം സാമൂഹിക മാധ്യമത്തിൽ ഇടാൻ നിർബന്ധിതമാക്കിയത്. ഈ ലൈൻ റഫറി ഒരു തെറ്റും ചെയ്തില്ലെന്ന് പറഞ്ഞ ജ്യോക്കോവിച്ച് അവർക്കും ടെന്നീസ് ലോകത്ത് നിന്നും പിന്തുണ ആവശ്യപ്പെടുകയും അവർ പിന്തുണ അർഹിക്കുന്നു എന്നു ഓർമിപ്പിക്കുകയും ചെയ്തു. എല്ലാവരോടും സ്നേഹം എന്നും സെർബിയൻ താരം സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

Previous articleരണ്ടാം സീഡ് കെനിനെ വീഴ്‌ത്തി മെർട്ടൻസും അട്ടിമറിയും ആയി അസരങ്കയും ക്വാർട്ടർ ഫൈനലിൽ
Next articleഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഗാനം പുറത്തുവിട്ടു