യു.എസ് ഓപ്പൺ കിരീടം ഉയർത്തി ബ്രൂണോ -പാവിച് സഖ്യം

യു.എസ് ഓപ്പൺ പുരുഷ ഡബിൾസിൽ കിരീടം ഉയർത്തി ബ്രസീലിയൻ ക്രൊയേഷ്യൻ സഖ്യമായ ബ്രൂണോ സൊരസ്, മറ്റെ പാവിച് സഖ്യം. ഫൈനലിൽ എട്ടാം സീഡ് ആയ നെതാർലാന്റിന്റെ വെസ്ലി കൂഹ്ലോഫ്‌, ക്രൊയേഷ്യയുടെ നിക്കോള മെകിറ്റിച് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സീഡ് ചെയ്യാതെ ടൂർണമെന്റിൽ എത്തിയ ബ്രൂണോ സൊരസ്, മറ്റെ പാവിച് സഖ്യം മറികടന്നത്.

7-5, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു അവർ ജയം കണ്ടത്. ആദ്യ സെറ്റിൽ എതിരാളികളുടെ അവസാന സർവീസ് ഭേദിച്ച അവർ രണ്ടാം സെറ്റിലും സർവീസ് ബ്രൈക്ക് കണ്ടത്തി മത്സരം സ്വന്തം പേരിൽ കുറിച്ചു. എതിരാളികളെക്കാൾ മികച്ച ആദ്യ സർവീസുകളും രണ്ടാം സർവീസുകളും ആണ് ബ്രസീൽ, ക്രൊയേഷ്യൻ സഖ്യത്തെ ജയത്തിൽ എത്തിച്ചത്. മുമ്പ് ഡബിൾസിൽ കിരീടം ഉയർത്തിയ താരമായ ബ്രസീലിയൻ താരം ബ്രൂണോ സൊരസിന് ഇത് മറ്റൊരു കിരീടനേട്ടം ആയി.

Exit mobile version