വീണ്ടും അട്ടിമറി, യു.എസ് ഓപ്പണിൽ നിന്ന് നിഷികോരിയും പുറത്ത്

- Advertisement -

പുരുഷ വിഭാഗത്തിൽ ആദ്യ 10 സീഡിലുള്ള താരങ്ങൾ പുറത്താകുന്ന ലിസ്റ്റിലേക്ക് പുതിയൊരു താരം കൂടി. ഏഴാം സീഡ് ജപ്പാന്റെ കെയ് നിഷികോരിയാണ് യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ പുറത്തായ പുതിയ താരം. ഓസ്‌ട്രേലിയൻ യുവതാരം അലക് മിനോർ ആണ് നിഷികോരിയെ അട്ടിമറിച്ചത്. 4 സെറ്റ് നീണ്ട പോരാട്ടത്തിൽ പൊരുതി നോക്കിയെങ്കിലും യുവതാരത്തിന് മുന്നിൽ കീഴടങ്ങാൻ ആയിരുന്നു ജപ്പാൻ താരത്തിന്റെ വിധി. ആദ്യ സെറ്റ് 6-2 നും രണ്ടാം സെറ്റ് 6-4 നും സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ താരം നിഷികോരിയെ ആദ്യമേ തന്നെ ഞെട്ടിച്ചു.

എന്നാൽ മൂന്നാം സെറ്റ് 6-2 നു നേടി തിരിച്ച് വരവിന്റെ സൂചന നിഷികോരി നൽകിയെങ്കിലും നാലാം സെറ്റ് 6-4 നു സ്വന്തമാക്കി മത്സരം ഓസ്‌ട്രേലിയൻ താരം സ്വന്തമാക്കി. അതേസമയം ബ്രിട്ടീഷ് പ്രതീക്ഷയായ 16 സീഡ് യോഹാന കോന്റ യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി. 33 സീഡ് ചൈനയുടെ സാങ് സൂയിയെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം മറികടന്നാണ് ബ്രിട്ടീഷ് താരം നാലാം റൗണ്ട് ഉറപ്പിച്ചത്. സ്‌കോർ 6-2, 6-3.

Advertisement