Picsart 23 09 10 01 20 22 956

യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ഉയർത്തി കസാഖ് ഫിന്നിഷ് സഖ്യം

യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ഉയർത്തി സീഡ് ചെയ്യാത്ത കസാഖ് ഫിന്നിഷ് സഖ്യമായ അന്ന ഡാനിലിയാന, ഹാറി ഹെലിയോവാറ സഖ്യം. ഒന്നാം സീഡ് ആയ അമേരിക്കൻ സഖ്യം ഓസ്റ്റിൻ ക്രാചെക്, ജെസിക്ക പെഗ്യുല സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് കസാഖിസ്ഥാൻ, ഫിൻലാന്റ് താരങ്ങൾ തോൽപ്പിച്ചത്.

മത്സരത്തിൽ 7 ഏസുകൾ ഉതിർത്ത കസാഖ് ഫിന്നിഷ് സഖ്യം 3 തവണ എതിരാളികളുടെ സർവീസും ബ്രേക്ക് ചെയ്തു. ആദ്യ സെറ്റ് 6-3 നു നേടിയ അവർ രണ്ടാം സെറ്റ് 6-4 നു നേടി കിരീടം സ്വന്തമാക്കി. കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടം ആണ് ഇരു താരങ്ങൾക്കും ഇത്.

Exit mobile version