ആൻഡി മറേ യു.എസ് ഓപ്പണിൽ നിന്നും പിന്മാറി

- Advertisement -

ആൻഡി മറേ ആരാധകർക്ക് വീണ്ടും നിരാശ. യുഎസ് ഓപ്പൺ തുടങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ആൻഡി മറേ പരിക്കിനെ തുടർന്ന് പിന്മാറിയിരിക്കുകയാണ്. ഹിപ്പ് ഇഞ്ചുറി ആണ് പിന്മാറ്റത്തിന് കാരണം എന്ന് മുൻ ലോക ഒന്നാം നമ്പർ താരം പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. മുപ്പതുകാരനായ ആൻഡി മറേ ലോക ഒന്നാം നമ്പർ താരമായാണ് ഈ വർഷം ആരംഭിച്ചത്. എന്നാൽ പിന്നീട്  റാഫേൽ നദാലിന് ഒന്നാം സ്ഥാനം ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു മറേക്ക്.

വിംബിൾഡണിൽ സാം ക്വെരെയോട് പരാജയപ്പെട്ടു ക്വാർട്ടർ ഫൈനലിൽ ആൻഡി മറേ പുറത്തായി. കഴിഞ്ഞ വർഷം മൂന്നു ഗ്രാൻഡ്സ്ലാം ഫൈനലുകളിൽ മറേ എത്തിയിരുന്നു. ഇത്തവണ പരിക്ക് വില്ലനായി. മുപ്പത്കാരനായ ആൻഡി മറേ 2012 ൽ ആണ് യുഎസ് ഓപ്പൺ നേടുന്നത്. അതുകൂടാതെ മറ്റു രണ്ട് ഗ്രാൻഡ്സ്ലാമുകൾ കൂടി ബ്രിട്ടീഷ് താരത്തിന്റെ പേരിലുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement