Site icon Fanport

സീസണിൽ ഇനിയുള്ള മത്സരങ്ങളിൽ കളിക്കില്ലെന്നു അറിയിച്ചു ഡൊമനിക് തീം

സീസണിൽ ഇനി ടെന്നീസ് കളത്തിലേക്ക് ഇറങ്ങില്ല എന്നു അറിയിച്ചു ഓസ്ട്രിയൻ താരം ഡൊമനിക് തീം. ഇതോടെ നിലവിലെ യു.എസ് ഓപ്പൺ ജേതാവ് ആയ ഡൊമനിക് തീമിനു യു.എസ് ഓപ്പൺ നഷ്ടമാവും. സാമൂഹിക മാധ്യമത്തിലൂടെ ഡൊമനിക് തീം തന്നെയാണ് തന്റെ പിന്മാറ്റം അറിയിച്ചത്. കഴിഞ്ഞ ജൂണിൽ മല്ലോർക ഓപ്പണിനു ഇടയിൽ ആണ് തീമിനു കണങ്കൈക്ക് പരിക്ക് ഏൽക്കുന്നത്. തുടർന്നു താരം വിംബിൾഡൺ, ഒളിമ്പിക്സ് തുടങ്ങിയവയിൽ നിന്നൊക്കെ പിന്മാറിയിരുന്നു.

കഴിഞ്ഞ കുറെ ആഴ്ചകൾ ആയി പരിക്കിൽ നിന്നു മുക്തി നേടാനുള്ള തന്റെ ശ്രമങ്ങൾ നന്നായി പോവുക ആയിരുന്നു എന്നറിയിച്ച തീം കഴിഞ്ഞ ആഴ്ച പരിശീലനത്തിന് ഇടയിൽ പന്ത് കൊണ്ടത് ആണ് തനിക്ക് വിനയായത് എന്നറിയിച്ചു. തുടർന്ന് വേദന തോന്നിയ താൻ ഡോക്ടർമാരെ കണ്ടു എന്നും അവരുടെ നിർദേശപ്രകാരം ആണ് സീസണിൽ ഇനിയുള്ള മത്സരങ്ങളിൽ നിന്നു പിന്മാറാൻ തീരുമാനിച്ചത് എന്നും അറിയിച്ചു. ആരാധകരുടെ പിന്തുണക്കു നന്ദി അറിയിച്ച തീം അടുത്ത സീസണിൽ ശക്തിയായി തിരിച്ചു വരിക ആണ് തന്റെ ലക്ഷ്യം എന്നും അറിയിച്ചു. ഇതോടെ സീസൺ അവസാനിക്കുമ്പോൾ തീം റാങ്കിംഗിൽ ആദ്യ പത്തിൽ നിന്നു പുറത്ത് പോവും.

Exit mobile version