കുട്ടികൾക്കുള്ള ടെന്നീസ് ക്യാമ്പ് അടുത്ത മാസം തുടങ്ങുന്നു

സ്പോർട്സ് കേരള ഫൗണ്ടേഷൻ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി മേയ് 11 മുതൽ 31 വരെ ടെന്നീസ് സമ്മർ ക്യാമ്പ് നടത്തുന്നു. തിരുവനന്തപുരം, കുമരപുരത്തുള്ള രാമനാഥൻ കൃഷ്ണൻ ടെന്നീസ് കോംപ്ലെക്സിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്.

രാവിലെയും വൈകിട്ടും പ്രത്യേകം ബാച്ചുകൾ ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ കോച്ചുകൾ നയിക്കുന്ന ക്യാമ്പിൽ ടെന്നീസ് കളിയുടെ കോച്ചിങ് കൂടാതെ കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് അനുയോജ്യമായ വ്യായാമ മുറകളും പരിചയപ്പെടുത്തും. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.Img 20220501 Wa0001

Exit mobile version