സുമിത് നഗാല്‍ ബെംഗളൂരൂ ഓപ്പണ്‍ ചലഞ്ചര്‍ വിജയി

- Advertisement -

ടൂര്‍ണ്ണമെന്റിന്റെ അവസാന നിമിഷത്തില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹരിയാന സ്വദേശി സുമിത് നഗാല്‍ ബെംഗളൂരൂ ഓപ്പണ്‍ ചലഞ്ചര്‍ വിജയി. കഴിഞ്ഞ ശനിയാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ ബ്രിട്ടന്റെ ജേ ക്ലാര്‍ക്കിെ മൂന്ന് സെറ്റ് പോരാട്ടത്തിലാണ് സുമിത് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂര്‍ 56 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം വിജയം നേടിയത്. സ്കോര്‍: 6-3, 3-6, 6-2.

2015 വിംബിള്‍ഡണ്‍ ജൂനിയര്‍ ഡബിള്‍സ് ചാമ്പ്യനായിരുന്ന നഗാല്‍ ടൂര്‍ണ്ണമെന്റ് തുടക്കത്തില്‍ 321 റാങ്കുകാരനായിരുന്നു. തന്നെക്കാള്‍ മികച്ച റാങ്കിംഗിലുള്ള താരങ്ങളെ വരെ സുമിത് തന്റെ പടയോട്ടത്തില്‍ അട്ടിമറിച്ചിരുന്നു. സെമി ഫൈനലില്‍ ഇന്ത്യയുടെ തന്നെ യൂക്കി ബാംബ്രിയെയാണ് സുമിത് പരാജയപ്പെടുത്തിയത്. ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം സുമിത് 225ാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement