വിംബിൾഡൺ വാമപ്പ് മത്സരത്തിൽ നിന്നും ഷറപ്പോവ പിന്മാറി

- Advertisement -

വിംബിൾഡൺ വാമപ്പ് മത്സരത്തിൽ നിന്നും മരിയ ഷറപ്പോവ പിന്മാറി. വിംബിൾഡണിൽ പൂർണ ശ്രദ്ധ ചെലുത്താനാണ് ബെർമിങ്ഹാമിലെ വാംഅപ്പ് മത്സരത്തിൽ നിന്നും പിന്മാറിയത്. മൂന്നു വർഷത്തിന് ശേഷമാണ് വിംബിൾഡണിൽ മരിയ ഷറപ്പോവ തിരിച്ചെത്തുന്നത്.

31-കാരിയായ 2004 ലെ വിംബിൾഡൺ ചാമ്പ്യൻ 2015 മുതൽ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ കളിച്ചിട്ടില്ല. ഉത്തേജക മരുന്ന് വിവാദത്തിൽ 2016 ലും പരിക്ക് മൂലം കഴിഞ്ഞ വർഷവും ഷറപ്പോവ ഉണ്ടായിരുന്നില്ല. ഉത്തേജന മരുന്ന് വിവാദത്തിൽ പെട്ട് 15 മാസം വിലക്ക് നേരിട്ട് മാറി നിന്ന മുൻ ലോക ഒന്നാം നമ്പർ താരം മരിയ ഷറപ്പോവ തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. ഒന്നാം റാങ്കിൽ നിന്നും 262 റാങ്കിലേക്ക് വീണ ഷറപ്പോവ 23rd റാങ്കിപ്പോൾ സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടർ ഫൈനൽ വരെ എത്താനും മരിയ ഷറപ്പോവക്ക് സാധിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement