ഷറപ്പോവയും കോച്ചും വേര്‍പിരിയുന്നു

- Advertisement -

ഡബ്ല്യുടിഎ ഇന്ത്യന്‍ വെല്‍സ് ടൂര്‍ണ്ണമെന്റിലെ ആദ്യ റൗണ്ട് പുറത്താകലിനു തൊട്ട് പിന്നാലെ കോച്ചുമായി പിരിയുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ട് മരിയ ഷറപ്പോവ. നാല് വര്‍ഷത്തോളം ഒരുമിച്ച് പ്രവര്‍ത്തിച്ച് വരുകയായിരുന്ന കോച്ച് സ്വെന്‍ ഗ്രോയന്‍വെല്‍ഡുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് ഷറപ്പോവ തന്നെ ഇന്നലെ വ്യക്തമാക്കുകയായിരുന്നു.

ഷറപ്പോവ ഇറക്കിയ പത്രക്കുറിപ്പില്‍ തനിക്ക് നാല് വര്‍ഷമായി നല്‍കി വന്ന സഹകരണത്തിനു കോച്ചിനോട് നന്ദി അറിയിക്കുന്നുണ്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം കഴിഞ്ഞ ദിവസം ജപ്പാന്റെ നവോമി ഒസാക്കയോട് നേരിട്ടുള്ള സെറ്റുകളിലാണ് തോല്‍വി വഴങ്ങിയത്. സ്കോര്‍: 6-4, 6-4.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement