
- Advertisement -
23 വട്ടം ഗ്രാൻഡ് സ്ലാം ചാമ്പ്യനായ സെറീന വില്യംസ് മാഡ്രിഡ് ഓപ്പണിൽ നിന്നും പിന്മാറി. കടുത്ത പനിയെ തുടർന്നാണ് താരം പിന്മാറിയത്. 36 കാരിയായ സെറീന മെയിൻ ഡ്രോ പുറത്ത് വന്നതിനു ശേഷമാണ് പിന്മാറുന്ന തീരുമാനം പ്രഖ്യാപിച്ചത്.
കഴിഞ്ഞ സെപ്റ്റംബറില്‍ തന്റെ മകള്‍ക്ക് ജന്മം നല്കിയ ശേഷം ടെന്നീസിലേക്ക്
സെറീന തിരിച്ചെത്തിയത് ഇന്ത്യൻ വെൽസിലാണ്. ജനുവരി 15-28 വരെ നീണ്ട് നിന്ന ആസ്ട്രേലിയൻ ഓപ്പണിൽ തിരിച്ചുവരുമെന്ന് കരുതിയിരുന്നെങ്കിലും മടങ്ങി വരവ് നീണ്ടു. ദുബായിയിലെ പ്രദര്‍ശന മത്സരത്തിൽ സെറീന പങ്കെടുത്തിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement