ഉത്തേജക മരുന്ന് ഉപയോഗം, സാറ ഇറാനിക്ക് വിലക്ക്

മുൻ ലോക അഞ്ചാം നമ്പർ താരവും മുൻ ഫ്രെഞ്ച് ഓപ്പൺ ഫൈനലിസ്റ്റുമായ സാറാ ഇറാനിക്ക് വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്നാണ് ഇറ്റാലിയൻ താരത്തെ ഒക്ടോബർ വരെ ടെന്നീസ് കളിക്കുന്നതിൽ നിന്നും അന്താരാഷ്ട്ര ടെന്നിസ് ഫെഡെറേഷൻ വിലക്കിയത്. എന്നാൽ ക്യാൻസർ രോഗിയായ അമ്മയുടെ മരുന്ന് തന്റെ ഭക്ഷണത്തിൽ കലർന്നു എന്നാണ് സാറയുടെ വാദം. ഇത് രണ്ട് മാസം മുൻപ് ട്രിബ്യൂണൽ ഈ വാദങ്ങളെ ശരിവെക്കുകയും ചെയ്തിരുന്നു.

30 കാരിയായ ഇറാനിയുടെ ഫെബ്രുവരി മുതൽ ഉള്ള എല്ലാ മൽസരങ്ങളും റിസൽറ്റുകളും റാങ്കിങ്ങും അസാധുവാകും. സാറയുടെ ശരീരത്തിൽ കണ്ടെത്തിയ മരുന്നിന്റെ അംശം അന്താരാഷ്ട്ര ഡോപ്പിങ്ങ് ഏജൻസിയായ വാഡ നിരോധിച്ച മരുന്നാണ്. അതേ സമയം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇത് അബദ്ധത്തിൽ സംഭവിച്ച കാര്യമാണെന്നും വിലക്ക് കാലവതി വരെ കാത്തിരിക്കാൻ താൻ തയ്യാറാണെന്നും സാറാ ഇറാനി ട്വിറ്ററിൽ കുറിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial