ദുബായ് ഓപ്പൺ : മാച്ച് പോയിന്റുകള്‍ കൈവിട്ട ഫെഡറർ പുറത്ത്

- Advertisement -

ദുബായ് ഓപ്പണിൽ അട്ടിമറികൾ തുടരുന്നു. നാട്ടുകാരനായ സ്റ്റാൻ വാവ്‌റിങ്കയ്ക്ക് ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവും നിലവിലെ ചാമ്പ്യനായ റോജർ ഫെഡറർ മൂന്ന് മാച്ച് പോയിന്റ് നേടിയ ശേഷം ക്വാളിഫയറായ ഡോൺസ്‌കോയ്വിയോട് അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങി. ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റിലെ ടൈ ബ്രേക്കറിൽ മാച്ച് പോയിന്റുകൾ സ്വന്തമാക്കുകയും ചെയ്ത ശേഷമായിരുന്നു ഫെഡററുടെ തോൽവി. സ്‌കോർ 6-3, 6-7, 6-7.

അഞ്ചാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിച്ചും, ആറാം സീഡ് അഗൂതും ഇന്നലത്തെ മത്സരത്തിൽ തോൽവിയോടെ പുറത്തായി. ഒന്നാം സീഡ് ആന്റി മറെ, മോൺഫിസ്, ഏഴാം സീഡ് പൗളീ എന്നിവർ ദുബായ് ഡ്യൂട്ടി ഫ്രീ ഓപ്പണിന്റെ ക്വർട്ടറിൽ പ്രവേശിച്ചു. ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായ ബൊപ്പണ്ണ സഖ്യവും ഒന്നാം സീഡുകളായ കോണ്ടിനൻ-പിയർസ് സഖ്യവും സെമിയിൽ പ്രവേശിച്ചു. മെക്സിക്കോയിൽ നടന്നുവരുന്ന ടൂർണമെന്റിൽ റാഫേൽ നദാൽ, മരിയൻ സിലിച്ച്, കൈറഗോണിസ് എന്നിവർ ക്വർട്ടറിൽ പ്രവേശിച്ചു.

Advertisement