Site icon Fanport

ടെന്നീസിലെ എക്കാലത്തെയും മഹാനായ താരം റോജർ ഫെഡറർ ആണ് ~ മൈക്ക് ടൈസൻ

ടെന്നീസിലെ ‘ഗോട്ടി’നെ തിരഞ്ഞെടുത്ത് ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസൻ. ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മഹാനായ താരം റോജർ ഫെഡറർ ആണ് എന്നാണ് ടൈസന്റെ അഭിപ്രായം. നിലവിൽ 20 ഗ്രാന്റ് സ്‌ലാം വിജയങ്ങൾ ഉള്ള ഫെഡററിന്റെ 19 ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾ ഉള്ള നദാൽ 17 ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾ ഉള്ള ജ്യോക്കോവിച്ച് എന്നിവരെക്കാൾ മുകളിൽ ആണ് എന്നാണ് ടൈസന്റെ അഭിപ്രായം.

കൂടാതെ ഈ 38 മത്തെ വയസ്സിലും ഫെഡറർ മത്സരങ്ങളിൽ ഉന്നതനിലവാരം പുർത്തുന്നതും ഇങ്ങനെ കളിക്കുന്നതും തന്നെ അത്ഭുതപ്പെടുത്തുന്നത് ആയും അമേരിക്കൻ ബോക്‌സർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പതിറ്റാണ്ട് പൂർണമായും കയ്യടക്കിയ മൂന്ന് താരങ്ങളിൽ ഫെഡററോടുള്ള തന്റെ താൽപ്പര്യം ടൈസൻ ഈ അഭിപ്രായത്തോടെ വ്യക്തമാക്കി. അതേസമയം തന്റെ ഏറ്റവും പ്രിയപ്പെട്ട ടെന്നീസ് താരം സെറീന വില്യംസ് ആണെന്നും മുമ്പ് പലതവണ ടൈസൻ വ്യക്തമാക്കിയത് ആണ്.

Exit mobile version