റയോനിച്ച് × ഫെഡറർ ഫൈനൽ

- Advertisement -

സ്റ്റുഡ്ഗർട്ട് ഓപ്പണിന്റെ ഫൈനലിൽ കാനഡയുടെ മിലോസ് റയോനിച്ച് റോജർ ഫെഡററെ നേരിടും. സെമിയിൽ ഫ്രഞ്ച് താരം പൗളിയെ തോൽപ്പിച്ചാണ് ഫൈനലിൽ ഇടം നേടിയത്. സ്‌കോർ 6-4, 7-6. പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ ഫോമില്ലാതെ ഉഴറുന്ന റയോനിച്ചിന്റെ വിംബിൾഡൺ പ്രതീക്ഷകൾക്ക് ഈ വിജയം ഊർജ്ജം പകരും.

മറുവശത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കുന്ന ആദ്യ ടൂർണമെന്റിൽ തന്നെ ഫെഡറർ ഫൈനലിൽ ഇടം പിടിച്ചു. ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു വരാനും ഫെഡറർക്കായി. നിക് കൈരഗൂയിസിനെതിരെ ആദ്യ സെറ്റ് ടൈ ബ്രേക്കറിൽ നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചു വന്നാണ് ഫെഡറർ വിജയവും, ഒപ്പം ഒന്നാം സ്ഥാനവും ഉറപ്പാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement