ചരിത്ര നേട്ടം, ഡൊമിനിക് തീമിനെ തകർത്ത് ഇന്ത്യയുടെ രാംകുമാർ രാമനാഥൻ

- Advertisement -

ആന്റല്യ ഓപ്പണിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥന് തന്റെ കരിയറിലെ ഏറ്റവും മികവേറിയ വിജയം. ടൂർണമെന്റിലെ പ്രീക്വാർട്ടർ ഫൈനലിൽ ലോക എട്ടാം നമ്പർ താരം ഡൊമനിക് തീമിനെയാണ് ലോക റാങ്കിങ്ങിൽ 222ആം സ്ഥാനത്തുള്ള രാംകുമാർ പരാജയപ്പെടുത്തിയത്. വെറും 59 മിനിറ്റ് മാത്രം നീണ്ടു നിന്ന മത്സരത്തിൽ 6-3-6-2 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകളിൽ ആയിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. ഇതാദ്യമായാണ് രാംകുമാർ ATP റാങ്കിങ്ങിൽ ആദ്യ പത്തിൽ ഉള്ള കളിക്കാരനെ പരാജയപ്പെടുത്തുന്നത്.

അതെ സമയം ഇന്ത്യയുടെ ലിയാണ്ടർ പേസും കാനഡയുടെ ആദിൽ ഷംസദീനും ചേർന്നുള്ള ഡബിൾസ് സഖ്യം ആന്റല്യ ഓപ്പണിന്റെ സെമിയിൽ പ്രവേശിച്ചു. ഇന്ത്യയുടെ ദിവിജ് ശരണും പുരവ് രാജയും ചേർന്നുള്ള സഖ്യം ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായി.

നാലാം സീഡായ ഇൻഡോ-കനേഡിയൻ സഖ്യം അർജന്റീനയുടെ കാർലോസ് ബെർലോക്ക്-പോർചുഗലിൻറ്റെ ജോവോ സോസ സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ (6-1, 6-2) പരാജയപ്പെടുത്തിയാണ് സെമിയിൽ പ്രവേശിച്ചത്.

ഓസ്ട്രിയയുടെ ഒലിവർ മാരാക്കനും ക്രൊയേഷ്യയുടെ മേറ്റ് പാവികും ചേർന്നുളള സഖ്യം ആണ് ദിവിജ് ശരണും പുരവ് രാജയും ചേർന്നുള്ള സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്‌കോർ 6-7 (9-11), 7-6 (7-4), 4-10.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement