നദാൽ ഒന്നാം നമ്പർ

- Advertisement -

വർഷാവസാനത്തെ ഒന്നാം നമ്പർ സ്ഥാനം നദാൽ ഉറപ്പിച്ചു. പാരിസ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ രണ്ടാം റൗണ്ടിൽ ദക്ഷിണ കൊറിയയുടെ ചങ്ങിനെതിരെ നേടിയ വിജയത്തോടെയാണിത്. എതിരാളിയും രണ്ടാം സ്ഥാനക്കാരനുമായ റോജർ ഫെഡറർ ടൂർണമെന്റിൽ നിന്ന് പിന്മാറിയതോടെ നദാലിന്റെ നേട്ടം സുനിശ്ചിതനായിരുന്നു. ഇത് നാലാം തവണയാണ് നദാൽ ഈ നേട്ടം കൈവരിക്കുന്നത്.

1973 ന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനും ഇതോടെ സ്‌പെയിനിന്റെ ഈ അതുല്യ പ്രതിഭ സ്വന്തമാക്കി. ഓഗസ്റ്റിലാണ് ആന്റി മറെയിൽ നിന്ന് നദാൽ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുന്നത്. ആദ്യം ഒന്നാംസ്ഥാനം നേടുന്നത് 2008 ലും തുടർന്നങ്ങോട്ട് പല തവണ നേടിയും നഷ്ടപ്പെടുത്തിയും മുന്നേറിയതിന്റെ പേരിലുള്ള അപൂർവ്വ റെക്കോർഡും നദാലിന് മാത്രം സ്വന്തം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement