Site icon Fanport

ഹെർബെർട് – ഗോഫിൻ സഖ്യത്തിന് ഖത്തർ ഓപ്പൺ 2019 കിരീടം

ഫ്രൻസുകാരൻ പിയറി ഹ്യൂഗ്സ് ഹെർബെർട്ടും ബെൽജിയം താരം ഡേവിഡ് ഗോഫിനും 2019 ഖത്തർ ഓപ്പൺ വിജയികളായി. ആദ്യ സെറ്റ് കൈവിട്ടിട്ടും മനോഹരമായ തിരിച്ചുവരവിലൂടെയാണ് ഇരുവരും കിരീടത്തിൽ മുത്തമിട്ടത്. നെതർലൻഡിൽ  നിന്നുമുള്ള മാത്യു മിഡിൽക്കൂൺ – റോബിൻ ഹെയ്സ് സഖ്യത്തെ ആണ്‌ കിരീടപോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. സ്കോർ 5-7, 6-4, 10-4.
പുരുഷ സിംഗിൽസ് വിഭാഗത്തിൽ സ്പെയിനിന്റെ റോബർട്ടോ ബാറ്റിസ്റ്റ അഗട്  ചെക് റിപ്പബ്ലിക്കിന്റെ റ്റോമസ് ബെർഡിച്ചിനെ ഫൈനലിൽ നേരിടും. സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം ദ്യോക്കോവിക്കിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാവും സ്പാനിഷ് താരം. ഇറ്റലിയുടെ മാർക്കോ കെചിനാട്ടോ ആയിരുന്നു  ബെർഡിച്ചിന്റെ
എതിരാളി. രാത്രി 8.30 ന് ഖത്തർ സെന്റർ കോർട്ടിലാണ് മത്സരം
Exit mobile version