തുടർച്ചയായ മൂന്നാം യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി സബലങ്ക

തുടർച്ചയായ മൂന്നാം യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡും നിലവിലെ ചാമ്പ്യനും ആയ ആര്യാന സബലങ്ക. ഹാർഡ് കോർട്ട് ഗ്രാന്റ് സ്ലാനുകളിൽ ഇത് തുടർച്ചയായ ആറാം ഫൈനൽ ആണ് സബലങ്കക്ക് ഇത്. 2014 ൽ സാക്ഷാൽ സറീന വില്യംസിന് ശേഷം ഇത് ആദ്യമായാണ് ഒരു താരം തുടർച്ചയായി മൂന്നു യു.എസ് ഓപ്പൺ ഫൈനലുകളിൽ എത്തുന്നത്. 2025 ലെ മൂന്നാം ഗ്രാന്റ് സ്ലാം ഫൈനൽ കൂടിയാണ് സബലങ്കക്ക് ഇത്.

നാലാം സീഡ് അമേരിക്കയുടെ ജെസിക്ക പെഗ്യുലയെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് സബലങ്ക മറികടന്നത്. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് 6-3 നും മൂന്നാം സെറ്റ് 6-4 നും നേടി ഫൈനൽ ഉറപ്പിച്ചു. അമേരിക്കൻ താരത്തിന് എതിരെ പത്താം മത്സരത്തിൽ എട്ടാം ജയം ആണ് സബലങ്ക ഇന്ന് കുറിച്ചത്. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത സബലങ്ക 3 തവണ എതിരാളിയുടെ സർവീസ് ഭേദിക്കുകയും ചെയ്തു.

ഇന്ത്യൻ താരം യൂക്കി ഭാംബ്രി കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം സെമിഫൈനലിൽ


യുഎസ് ഓപ്പൺ 2025-ൽ ഇന്ത്യൻ ടെന്നീസ് താരം യൂക്കി ഭാംബ്രി തന്റെ സ്വപ്നക്കുതിപ്പ് തുടരുന്നു. പുരുഷ ഡബിൾസ് സെമിഫൈനലിൽ ആദ്യമായി പ്രവേശിച്ചുകൊണ്ടാണ് ഭാംബ്രി ഈ നേട്ടം കൈവരിച്ചത്. ന്യൂസിലൻഡിന്റെ മൈക്കൽ വീനസുമായി ചേർന്നാണ് ഭാംബ്രി കളിക്കുന്നത്. ബുധനാഴ്ച സ്റ്റേഡിയം 17-ൽ നടന്ന ക്വാർട്ടർ ഫൈനലിൽ, ഉയർന്ന സീഡുകളായ രാജീവ് റാം-നികോള മെക്ടിച്ച് കൂട്ടുകെട്ടിനെ 6-3, 6-7(6), 6-3 എന്ന സ്കോറിന് അട്ടിമറിച്ചാണ് ഇവർ സെമിയിൽ കടന്നത്.

രണ്ടുമണിക്കൂറും 37 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ 11-ാം സീഡായ രാം-മെക്ടിച്ച് സഖ്യത്തെ 13-ാം സീഡായ ഇൻഡോ-കിവീസ് സഖ്യം പ്രതിരോധിച്ചും സമചിത്തതയോടെയും നേരിട്ടു.
സിംഗിൾസിൽ നിന്ന് ഡബിൾസിലേക്ക് മാറിയും പരിക്കുകളെ അതിജീവിച്ചും വർഷങ്ങളോളം പോരാടിയ ഭാംബ്രിക്ക് ഈ ഗ്രാൻഡ് സ്ലാം സെമിഫൈനൽ പ്രവേശനം ഒരു വലിയ നാഴികക്കല്ലാണ്. കഴിഞ്ഞ സീസണിൽ ആൽബാനോ ഒലിവെറ്റിയുമായി ചേർന്ന് യുഎസ് ഓപ്പൺ പ്രീ-ക്വാർട്ടറിൽ അദ്ദേഹം എത്തിയിരുന്നു. 2015-ൽ ലിയാൻഡർ പേസിന് ശേഷം യുഎസ് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമാകാൻ ഭാംബ്രിക്ക് ഇനി രണ്ട് മത്സരങ്ങൾ മാത്രം മതി.


അടുത്ത മത്സരം: സെമിഫൈനൽ എതിരാളി, സമയവും തത്സമയ സംപ്രേക്ഷണ വിവരങ്ങളും
എതിരാളികൾ: നീൽ സ്കുപ്സ്കി & ജോ സാലിസ്ബറി (ഗ്രേറ്റ് ബ്രിട്ടൻ, 6-ാം സീഡ്)
തിയ്യതി, സമയം: സെപ്റ്റംബർ 5 വെള്ളിയാഴ്ച (പുലർച്ചെ 1:30 IST-ന് ശേഷം മത്സരം ആരംഭിക്കും)
വേദി: യു‌എസ്‌ടി‌എ ബില്ലി ജീൻ കിംഗ് നാഷണൽ ടെന്നീസ് സെന്റർ, ന്യൂയോർക്ക്
തത്സമയ സംപ്രേക്ഷണം: ഡിസ്നി+ ഹോട്ട്സ്റ്റാർ (ഇന്ത്യ), തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും സംപ്രേക്ഷണം ചെയ്തേക്കാം.

നവോമി ഒസാക്ക യു.എസ്. ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി


നീണ്ട ഇടവേളയ്ക്ക് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ നവോമി ഒസാക്ക, 2025-ലെ യു.എസ്. ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ച് തന്റെ തിരിച്ചുവരവിൽ ഒരു വലിയ ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ കരോലിന മുച്ചോവയെ 6-4, 7-6(3) എന്ന സ്കോറിന് കീഴടക്കിയാണ് ഒസാക്കയുടെ മുന്നേറ്റം. 23-ാം സീഡായ ഈ ജാപ്പനീസ് താരം ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തന്റെ പോരാട്ടവീര്യം കാണിച്ചു.

ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനലുകളിൽ 5-0 എന്ന മികച്ച റെക്കോർഡ് നിലനിർത്താനും ഒസാക്കക്ക് സാധിച്ചു. സെമിയിൽ മുൻ ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാറ്റെക്കിനെ അട്ടിമറിച്ച അമൻഡ അനിസിമോവയാണ് ഒസാക്കയുടെ എതിരാളി.


നാല് വർഷം മുൻപ് യു.എസ്. ഓപ്പൺ കിരീടം നേടിയതിന് ശേഷം ഒസാക്കയുടെ ആദ്യ സെമിഫൈനൽ പ്രവേശനമാണിത്.

യാന്നിക് സിന്നറുടെ ആധിപത്യം തുടരുന്നു: എട്ടാം ഗ്രാൻഡ് സ്ലാം സെമിഫൈനലിൽ


യാനിക് സിന്നർ പുരുഷ ടെന്നീസിലെ ഏറ്റവും സ്ഥിരതയാർന്ന താരമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. യു.എസ്. ഓപ്പണിൽ തന്റെ സഹതാരവും അടുത്ത സുഹൃത്തുമായ ലോറെൻസോ മുസെറ്റിയെ 6-1, 6-4, 6-2 എന്ന സ്കോറിന് തോൽപ്പിച്ച് സെമി ഫൈനലിലേക്ക് ഇറ്റാലിയൻ താരം മുന്നേറി. രണ്ടുമണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന ഈ മത്സരം സമ്മർദ്ദഘട്ടങ്ങളിൽ പോലും സിന്നർക്ക് കളിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കഴിവ് എത്രത്തോളമുണ്ടെന്ന് കാണിച്ചുതന്നു. ഈ വിജയത്തോടെ 23-കാരനായ സിന്നർ തന്റെ എട്ടാം ഗ്രാൻഡ് സ്ലാം സെമിഫൈനലിൽ പ്രവേശിച്ചു.


ഈ വിജയത്തോടെ സിന്നർ തുടർച്ചയായ അഞ്ചാം ഗ്രാൻഡ് സ്ലാം സെമിഫൈനലിലും കഴിഞ്ഞ എട്ട് പ്രധാന ടൂർണമെന്റുകളിൽ ഏഴിലും അവസാന നാല് സ്ഥാനങ്ങളിൽ എത്തിയിരിക്കുകയാണ്. ഇതിലും ശ്രദ്ധേയമായ കാര്യം ഹാർഡ് കോർട്ടുകളിലെ അദ്ദേഹത്തിന്റെ ആധിപത്യമാണ്: ഹാർഡ് കോർട്ട് ഗ്രാൻഡ് സ്ലാമുകളിൽ കഴിഞ്ഞ 27 സെറ്റുകളിൽ 26-ലും അദ്ദേഹം വിജയിച്ചു. യു.എസ്. ഓപ്പണിൽ സിന്നറുടെ തുടർച്ചയായ 12-ാം വിജയമാണിത്. കഴിഞ്ഞ വർഷവും അദ്ദേഹം ഇവിടെ സെമിഫൈനലിൽ എത്തിയിരുന്നു.


വെള്ളിയാഴ്ച നടക്കുന്ന സെമിഫൈനലിൽ കാനഡയുടെ ഫെലിക്സ് ഓഗർ-അലിയാസിമിനെയാണ് സിന്നർ അടുത്തതായി നേരിടുക.

വാണ്ട്രൂസോവ പിന്മാറി, അര്യാന സബലെങ്ക യുഎസ് ഓപ്പൺ സെമിഫൈനലിൽ


2025-ലെ യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എതിരാളിയായ മാർക്കറ്റ വാണ്ട്രൂസോവ പരിക്കിനെ തുടർന്ന് പിന്മാറിയതിനാൽ ലോക ഒന്നാം നമ്പർ താരം അര്യാന സബലെങ്ക സെമിഫൈനലിലേക്ക് മുന്നേറി. 2023-ലെ വിംബിൾഡൺ ചാമ്പ്യനായ വാണ്ട്രൂസോവ ഏഴാം സീഡ് ജാസ്മിൻ പയോളിനിയെയും ഒമ്പതാം സീഡ് എലീന റൈബാക്കിനയെയും പരാജയപ്പെടുത്തി മികച്ച ഫോമിലായിരുന്നു. എന്നാൽ പരിശീലനത്തിനിടെയുണ്ടായ കാൽമുട്ടിനേറ്റ പരിക്ക് കാരണം താരത്തിന് മത്സരത്തിൽ നിന്ന് പിന്മാറേണ്ടിവന്നു.

“കാൽമുട്ടിനേറ്റ പരിക്ക് കാരണം ഇന്നത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന് പിന്മാറേണ്ടിവന്നതിൽ ഖേദിക്കുന്നു,” വാണ്ട്രൂസോവ അറിയിച്ചു.
മാർക്കറ്റയോടുള്ള തൻ്റെ സഹാനുഭൂതി സബലെങ്ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “മാർക്കറ്റയ്ക്ക് സംഭവിച്ചതിൽ എനിക്ക് വിഷമമുണ്ട്. അവൾ മികച്ച രീതിയിൽ കളിക്കുകയായിരുന്നു. ഇത് അവൾക്ക് എത്രത്തോളം വേദനയുണ്ടാക്കുമെന്ന് എനിക്കറിയാം,” സബലെങ്ക കുറിച്ചു.

കഴിഞ്ഞ വർഷത്തെ ഫൈനലിൻ്റെ റീമാച്ചിൽ അമേരിക്കൻ താരം ജെസ്സിക്ക പെഗുലയെയാണ് സബലെങ്ക സെമിഫൈനലിൽ നേരിടുന്നത്.

ജോക്കോവിച് യുഎസ് ഓപ്പൺ സെമിഫൈനലിൽ! ഇനി അൽകാരസിന് എതിരെ


യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ടെയ്ലർ ഫ്രിറ്റ്സിനെ നാല് സെറ്റുകൾക്ക് (6-3, 7-5, 3-6, 6-4) പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് സെമിഫൈനലിൽ പ്രവേശിച്ചു. 24 തവണ ഗ്രാൻഡ് സ്ലാം ജേതാവായ താരം ഇതോടെ ഈ സീസണിൽ നാല് പ്രധാന ടൂർണമെന്റിലും സെമി ഫൈനലിൽ എത്തി.


ഈ വിജയത്തോടെ ജോക്കോവിച്ച്- കാർലോസ് അൽകാരസ് സെമിഫൈനൽ പോരാട്ടത്തിനും കളമൊരുങ്ങി. തൻ്റെ അഞ്ചാമത്തെ യുഎസ് ഓപ്പൺ കിരീടമാണ് ലക്ഷ്യമിടുന്നത്. അൽകാരസിന് എതിരെ ഹാർഡ് കോർട്ടിൽ ജോക്കോവിചിന് മികച്ച റെക്കോർഡ് ആണ്. എന്നാൽ അൽകാരസ് ആകട്ടെ അവസാന 36 മത്സരങ്ങളിൽ 35ഉം ജയിച്ച് തന്റെ ഏറ്റവും മികച്ച ഫോമിലാണ് ഉള്ളത്.

യുഎസ് ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ച് കാർലോസ് അൽകാരസ്

കാർലോസ് അൽകാരസ്, യുഎസ് ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ച് വീണ്ടും തൻ്റെ പ്രതിഭ തെളിയിച്ചു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ജിറി ലെഹെക്കയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അൽകാരസ് ഈ നേട്ടം കൈവരിച്ചത്. 6-4, 6-2, 6-4 എന്ന സ്കോറിനാണ് സ്പാനിഷ് താരം ചെക്ക് താരത്തെ പരാജയപ്പെടുത്തിയത്.

രണ്ട് മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയായി. ഈ വിജയത്തോടെ ടൂർണമെൻ്റിൽ ഇതുവരെ ഒരു സെറ്റ് പോലും അൽകാരസ് കൈവിട്ടിട്ടില്ല. തൻ്റെ ആറാമത്തെ ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന അൽകാരസ് മികച്ച ഫോമിലാണ്.


2022-ൽ യുഎസ് ഓപ്പൺ കിരീടം നേടി പ്രശസ്തനായ ഈ 22-കാരൻ സെമിഫൈനലിൽ നൊവാക് ജോക്കോവിച്ച് അല്ലെങ്കിൽ ടെയ്‌ലർ ഫ്രിറ്റ്‌സ് എന്നിവരിൽ ഒരാളുമായി ഏറ്റുമുട്ടും. ന്യൂയോർക്കിൽ ഒരു കിരീടം നേടുന്നത് അദ്ദേഹത്തിൻ്റെ ട്രോഫി ശേഖരത്തിലേക്ക് ഒരു ഗ്രാൻഡ് സ്ലാം കൂടി ചേർക്കും. കൂടാതെ സിന്നറിൽ നിന്ന് ലോക ഒന്നാം നമ്പർ റാങ്കിംഗ് തിരികെ പിടിക്കാനും ഇത് അദ്ദേഹത്തെ സഹായിക്കും.

ജെസീക്ക പെഗുല യുഎസ് ഓപ്പൺ സെമിഫൈനലിൽ


യുഎസ് ഓപ്പൺ 2025 സെമിഫൈനലിലേക്ക് ജെസീക്ക പെഗുല അനായാസം മുന്നേറി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 6-3, 6-3 എന്ന സ്കോറിന് രണ്ട് തവണ ഗ്രാൻഡ് സ്ലാം ജേതാവായ ബാർബോറ ക്രെജിക്കോവയെയാണ് പെഗുല പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ അമേരിക്കൻ താരം, ടൂർണമെന്റിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് മുന്നേറുന്നത്.

ഇരു സെറ്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത പെഗുല, ക്രെജിക്കോവയുടെ ദുർബലമായ സർവീസ് മുതലെടുത്ത് ആധിപത്യം സ്ഥാപിച്ചു. വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻ ആര്യന സബലെങ്കയോ മുൻ വിംബിൾഡൺ ജേതാവ് മാർക്കറ്റ വോൻഡ്രോസോവയോ ആയിരിക്കും പെഗുലയുടെ അടുത്ത എതിരാളി.


അനായാസ ജയവുമായി കൊക്കോ ഗോഫ്‌ യു.എസ് ഓപ്പൺ അവസാന പതിനാറിൽ

അനായാസ ജയവുമായി മൂന്നാം സീഡ് ആയ അമേരിക്കൻ താരം കൊക്കോ ഗോഫ്‌ യു.എസ് ഓപ്പൺ അവസാന പതിനാറിൽ. 28 സീഡ് ആയ പോളണ്ട് താരം മാഗ്ദലനയെ 6-3, 6-1 എന്ന സ്കോറിന് ആണ് ഗോഫ്‌ തകർത്തത്. മത്സരത്തിൽ പൂർണ ആധിപത്യം ആയിരുന്നു ഗോഫിന്.

തുടർച്ചയായ നാലാം സീസണിൽ ആണ് ഗോഫ്‌ യു.എസ് ഓപ്പൺ അവസാന പതിനാറിലേക്ക് മുന്നേറുന്നത്. അതേസമയം നാട്ടുകാരനായ കൊബോളിയെ മറികടന്നു പത്താം സീഡ് ഇറ്റാലിയൻ താരം ലോറൻസോ മുസേറ്റിയും അവസാന പതിനാറിൽ എത്തി. മത്സരത്തിൽ മുസേറ്റി 6-3, 6-2, 2-0 എന്ന സ്കോറിന് മുന്നിട്ട് നിൽക്കുമ്പോൾ എതിരാളി പരിക്കേറ്റു പിന്മാറുകയായിരുന്നു.

മിറ ആന്ദ്രീവയെ വീഴ്ത്തി ടെയ്‌ലർ തൗസന്റ് യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

അഞ്ചാം സീഡ് ആയ റഷ്യയുടെ 18 കാരിയായ മിറ ആന്ദ്രീവയെ അട്ടിമറിച്ചു സീഡ് ചെയ്യാത്ത അമേരിക്കൻ താരം ടെയ്‌ലർ തൗസന്റ് യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ. കരിയറിൽ ഇത് രണ്ടാം തവണയാണ് അമേരിക്കൻ താരം ഒരു ഗ്രാന്റ് സ്ലാം അവസാന പതിനാറിൽ എത്തുന്നത്. 7-5, 6-2 എന്ന സ്കോറിന് ആയിരുന്നു തൗസന്റ് ജയം കണ്ടത്.

31 സീഡ് ആയ കനേഡിയൻ താരം ലെയ്‌ല ഫെർണാണ്ടസിനെ 6-3, 7-6 എന്ന സ്കോറിന് തോൽപ്പിച്ചു ലോക ഒന്നാം നമ്പർ ആര്യാന സബലങ്കയും അവസാന പതിനാറിലേക്ക് മുന്നേറി. യു.എസ് ഓപ്പണിൽ തുടർച്ചയായ പത്താം ജയവും ആറാം നാലാം റൗണ്ടും ആണ് സബലങ്കക്ക് ഇത്. അവസാന പതിനാറിൽ സ്പാനിഷ് താരം ക്രിസ്റ്റീന ബുക്സയാണ് സബലങ്കയുടെ എതിരാളി. ഈ മത്സരം ജയിച്ചാൽ യു.എസ് ഓപ്പണിന് ശേഷവും ലോക ഒന്നാം സ്ഥാനത്ത് സബലങ്ക തുടരും.

വേദന അതിജീവിച്ചു ജയിച്ചു നൊവാക് ജ്യോക്കോവിച് യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി ഏഴാം സീഡും 25 തവണ ഗ്രാന്റ് സ്ലാം ജേതാവും ആയ 38 കാരനായ നൊവാക് ജ്യോക്കോവിച്. മൂന്നാം റൗണ്ടിൽ ബാക്ക് പെയിൻ അതിജീവിച്ചു ആണ് താരം ജയം കണ്ടത്. ബ്രിട്ടീഷ് താൻ കാമറൂൺ നോറിയെ നാലു സെറ്റ് പോരാട്ടത്തിൽ 6-4, 6-7, 6-2, 6-3 എന്ന സ്കോറിന് ആണ് സെർബിയൻ താരം തോൽപ്പിച്ചത്. ജയത്തോടെ ഗ്രാന്റ് സ്ലാമുകളിൽ ഹാർഡ് കോർട്ടിൽ ഏറ്റവും കൂടുതൽ ജയങ്ങൾ നേടുന്ന താരമായി ജ്യോക്കോവിച് മാറി.

192 ജയങ്ങൾ ആണ് ഓസ്‌ട്രേലിയൻ ഓപ്പൺ, യു.എസ് ഓപ്പൺ എന്നിവയിൽ ആണ് ജ്യോക്കോവിച് നേടിയത്. അവസാന പതിനാറ് പോരാട്ടത്തിൽ സീഡ് ചെയ്യാത്ത ജർമ്മൻ താരം യാൻ-ലനാർഡ് സ്ട്രഫ്‌ ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി. അതേസമയം സ്വിസ് താരം ജെറോമിനെ 7-6, 6-7, 6-4, 6-4 എന്ന സ്കോറിന് തോൽപ്പിച്ചു നാലാം സീഡ് അമേരിക്കൻ താരം ടെയിലർ ഫ്രിറ്റ്സും യു.എസ് ഓപ്പൺ അവസാന പതിനാറിലേക്ക് മുന്നേറി.

യുഎസ് ഓപ്പൺ: സബലെങ്ക രണ്ടാം റൗണ്ടിൽ


നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ആര്യന സബലെങ്ക യുഎസ് ഓപ്പൺ കിരീടം നിലനിർത്താനുള്ള പോരാട്ടം ആവേശകരമായ വിജയത്തോടെ തുടങ്ങി. ഞായറാഴ്ച നടന്ന ആദ്യ റൗണ്ടിൽ സ്വിസ് താരം റെബേക്ക മസരോവയെ 7-5, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സബലെങ്ക മുന്നേറിയത്.

ആദ്യ സെറ്റിൽ മസരോവ സബലെങ്കയെ നന്നായി വെള്ളം കുടിപ്പിച്ചെങ്കിലും, പിന്നീട് ആർതർ ആഷെ സ്റ്റേഡിയത്തിലെ സ്വന്തം തട്ടകത്തിൽ സബലെങ്ക താളം കണ്ടെത്തി വിജയം സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ പോളിന കുഡെർമെറ്റോവയാണ് സബലെങ്കയുടെ എതിരാളി. 2014-ൽ സെറീന വില്യംസിന് ശേഷം തുടർച്ചയായി യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ വനിതയാകാനുള്ള ശ്രമത്തിലാണ് സബലെങ്ക.

Exit mobile version