Site icon Fanport

ഒളിമ്പിക്സ് പുരുഷ ഡബിൾസ് ഫൈനലിൽ ക്രൊയേഷ്യൻ പോരാട്ടം

ഒളിമ്പിക് ടെന്നീസിൽ പുരുഷ ഡബിൾസിൽ സ്വർണവും വെള്ളിയും ഉറപ്പിച്ചു ക്രൊയേഷ്യ. ഫൈനലിൽ രണ്ടു ക്രൊയേഷ്യൻ സഖ്യങ്ങൾ തമ്മിലാണ് പോരാട്ടം. ന്യൂസിലാൻഡ് സഖ്യം മൈക്കൾ വീനസ്, മർക്കസ് ഡാനിയൽ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് മാരിൻ സിലിച്ചും ഇവാൻ ഡോഡ്ഗിനും അടങ്ങിയ സഖ്യം സെമിഫൈനലിൽ തോൽപ്പിച്ചത്. 6-2, 6-2 എന്ന തീർത്തും ആധികാരിക ജയം ആണ് സിലിച്ച് സഖ്യം കുറിച്ചത്.

രണ്ടാം സെമിഫൈനലിൽ അമേരിക്കൻ സഖ്യമായ ഓസ്റ്റിൻ, ഡെന്നിസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറ്റൊരു ക്രൊയേഷ്യൻ സഖ്യമായ മറ്റെ പാവിച്ച്, നിക്കോള മെക്ടിച് സഖ്യം മറികടന്നത്. 6-4, 6-4 എന്ന സ്കോറിന് ആയിരുന്നു ഇവരുടെ അമേരിക്കൻ സഖ്യത്തിന് മുകളിലുള്ള ജയം. സ്വർണവും വെള്ളിയും ഉറപ്പിച്ചത് വലിയ ആവേശമാണ് ക്രൊയേഷ്യൻ ടീമിന് നൽകിയത്.

Exit mobile version