Picsart 23 05 18 01 01 12 657

ഇറ്റാലിയൻ ഓപ്പണിൽ നിന്ന് ജോക്കോവിച് പുറത്ത്

ഇറ്റാലിയൻ ഓപ്പണിൽ ജോക്കോവിച് ക്വാർട്ടർ ഫൈനലിൽ പുറത്ത്‌. ലോക ഏഴാം നമ്പർ താരം ഹോൾഗർ റൂൺ ആണ് നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ചത്‌. 6-2, 4-6, 6-2 എന്ന സ്‌കോറിന് ആയിരുന്നു വിജയം. മഴ തടസ്സപ്പെടുത്തിയ ക്വാർട്ടർ ഫൈനലിൽ ജോക്കോവിച് തീർത്തു അസ്വസ്ഥനായിരുന്നു.

20-കാരനായ ഹോൾഗർ റൂണിനോട് ഇത് രണ്ടാം തവണ ആണ് ജോക്കോവിച് തോൽക്കുന്നത്. കഴിഞ്ഞ നവംബറിൽ പാരിസ് ബെർസിയിൽ നടന്ന മാസ്റ്റേഴ്സ് 1000 ചാമ്പ്യൻഷിപ്പിലും റൂൺ സെർബിയൻ താരത്തെ പരാജയപ്പെടുത്തിയിരുന്നു. മഴയെ തുടർന്ന് ഒരു മണിക്കൂറോളം കളി ഇന്ന് നിർത്തിവച്ചു.

Exit mobile version