Site icon Fanport

അമേരിക്കൻ താരത്തെ തകർത്തു നദാൽ മുന്നോട്ട്, വാവറിങ്കയും മൂന്നാം റൗണ്ടിൽ

വെറും നാലെ നാലു പോയിന്റുകൾ മാത്രം എതിരാളിക്ക് നൽകി രണ്ടാം റൗണ്ടിൽ മികച്ച ജയം നേടി രണ്ടാം സീഡ് റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിൽ. 4 തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയെങ്കിലും ഒരു തവണ പോലും ബ്രൈക്ക് വഴങ്ങാത്ത നദാൽ അമേരിക്കൻ താരം മകൻസി മക്നോൾഡ്സിനെ 7 തവണയാണ് മത്സരത്തിൽ ബ്രൈക്ക് ചെയ്തത്. 6-1 നു ആദ്യ സെറ്റ് നേടിയ നദാൽ രണ്ടാം സെറ്റിൽ എതിരാളിക്ക് ഒരു പോയിന്റ് പോലും നൽകാതെ 6-0 നു രണ്ടാം സെറ്റ് നേടി. മൂന്നാം സെറ്റിൽ കുറച്ച് പൊരുതിനോക്കിയ മക്നോൾഡ്സിനെതിരെ 6-3 നു സെറ്റ് സ്വന്തമാക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു. 13 മത്തെ ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യം വക്കുന്ന നദാൽ ഈ പ്രകടനം കൊണ്ടു എതിരാളികൾക്ക് വലിയ മുന്നറിയിപ്പ് തന്നെയാണ് നൽകുന്നത്.

ജർമ്മൻ താരം ഡൊമിനിക് കോപ്ഫറെ 4 സെറ്റ് പോരാട്ടത്തിൽ മറികടന്നാണ് 16 സീഡ് ആയ മുൻ ചാമ്പ്യൻ സ്റ്റാൻ വാവറിങ്ക മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. 6-3, 6-2 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകൾ നേടിയ സ്വിസ് താരം 6-3 നു മൂന്നാം സെറ്റ് കൈവിട്ടു എങ്കിലും 6-1 നാലാം സെറ്റ് നേടി മൂന്നാം റൗണ്ട് ഉറപ്പിച്ചു. അതേസമയം നാട്ടുകാരൻ ആയ സെബാസ്റ്റ്യൻ കോർദയോട് 4-6, 4-6, 6-2, 4-6 എന്ന സ്കോറിന് പരാജയപ്പെട്ട ഇരുപത്തിയൊന്നാം സീഡ് അമേരിക്കൻ താരം ജോൺ ഇസ്‌നർ ടൂർണമെന്റിൽ നിന്നു പുറത്തായി. റഡു ആൽബോട്ടിനെ 6-3, 6-2, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു 27 സീഡ് അമേരിക്കൻ താരം ടൈയ്‌ലർ ഫ്രിറ്റ്‌സ് ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

Exit mobile version