നിഷിക്കോരി – നദാൽ ഫൈനൽ

മോണ്ടികാർലോ മാസ്റ്റേഴ്‌സിൽ ജപ്പാന്റെ നിഷിക്കോരി സ്‌പെയിനിന്റെ റാഫേൽ നദാലിനെ നേരിടും. ഇന്നലെ നടന്ന പോരാട്ടത്തിൽ ജർമ്മനിയുടെ സ്വരേവിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് നിഷിക്കോരി ഫൈനലിൽ പ്രവേശിച്ചത്‌. ആദ്യ സെറ്റ് നഷ്ടമാക്കിയ ശേഷമായിരുന്നു ജപ്പാൻ താരത്തിന്റെ തിരിച്ചുവരവ്. ഇതിന് മുൻപ് ഇരുവരും ആകെ ഒരുതവണ ഏറ്റുമുട്ടിയതിൽ സ്വരേവ് വിജയിച്ചിരുന്നു.

കളിമൺ കോർട്ടിൽ നദാലിനെ കീഴ്പ്പെടുത്തുകയെന്ന അപ്രാപ്യമായ ലക്ഷ്യം നേടുകയാണെങ്കിൽ മാസ്റ്റേഴ്സ് നേടുന്ന ആദ്യ ജപ്പാൻ താരമാകും നിഷിക്കോരി. മറ്റൊരു സെമിയിൽ ദിമിത്രോവിനെ നിഷ്പ്രയാസം കീഴടക്കിയാണ് നദാൽ ഫൈനലിൽ കടന്നത്. ഇവിടെ കിരീടം നേടുകയാണെങ്കിൽ അത് നദാലിന്റെ 12-മത് മോണ്ടികാർലോ കിരീടമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഒത്ത്ചേർന്ന് സീരി ഏ
Next articleസുവാരസിന്റെ ഇരട്ട ഗോളുകൾ, കോപ്പ ഡെൽ റേ ബാഴ്‌സലോണയ്ക്ക്