
കുതിര പന്തയത്തില്‍ തന്റെ കുതിര ജയിക്കാന്‍ മറ്റു കുതിരകളുടെ കാലില്‍ രാത്രി കാലങ്ങളില്‍ മുറിവുണ്ടാക്കുന്ന ചിലരെ കുറിച്ച് ഇംഗളണ്ടിലെ കുതിര പന്തയങ്ങളുടെ പഴയ കാല കഥകളില്‍ വായിച്ചിട്ടുണ്ട്. ഗുന്തര്‍ പാര്‍ഷെ എന്ന സ്റ്റെഫി ഗ്രാഫാരധകന് മോണിക്ക സെലെസെന്ന ടെന്നിസ് താരത്തെ കത്തിയെറിഞ്ഞു പരിക്കേല്‍പ്പിക്കുമ്പോള്‍ ആ വേട്ടകാരനും തന്റെ ആരാധനാപാത്രത്തിന്റെ വിജയങ്ങള്‍ക്ക് വിലങ്ങു തടിയായ 19 കാരിയെ ഇല്ലാതാക്കി അവരുടെ അശ്വമേധമുറപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു.
1990 മുതല്‍ 1992 വരെയുളള മൂന്ന് വര്ക്ഷങളില് 8 ഗ്രാന്സ്ലാം നേടി കുതിക്കുന്ന ആ യാഗ്വോശരത്തെ തടുക്കാന്‍ അതാല്ലാതെ മറ്റൊരു മാര്‍ഗം അയാള്‍ക്കെന്നല്ല, ഒരു സ്റ്റെഫിഗ്രാഫ് ആരാധകന്റെയും മനസ്സിലുണ്ടായിരുന്നു കാണില്ല. ഇക്കാലയളവില്‍ സ്റ്റെഫിയുടെ വിജയങ്ങള്‍ സെലെസ് ഒരിക്കലും വിജയകൊടി നാട്ടാത്ത വിംബള്‍ഡണില്‍ മാത്രമായിരുന്നു എന്നത് അക്കാലത്ത് സെലെസിനുണ്ടായിരുന്ന ആധ്യപത്യത്തിന്റെ നേര്‍കാഴ്ചയാണ്.
1989 ല്‍ തന്റെ 15ആം വയസ്സില്‍ പ്രഫഷണല്‍ താരമായ സെലെസ് ആ വര്‍ക്ഷം അവസാനിച്ചത് ലോക റാങ്കിങില്‍ ആറാം റാങ്ക് കാരിയായാണ്. അടുത്ത വര്‍ക്ഷം ഫ്രഞ്ച് ഓപ്പണില്‍ തന്റെ ആദ്യ ഗ്രാന്റെസ്ലാം നേടിയ സെലെസിന്റെ മുരള്‍ച്ചയുടെ ശബ്ധമാണ് പിന്നീടുളള മൂന്നു വര്‍ക്ഷം വനിതാ ടെന്നീസിനെ ഭരിച്ചിരുന്നത്. 1991ലും 1992ലും ലോക ടെന്നീസ് എന്നാല്‍ മോണിക്കാ സെലെസ് മാത്രമായിരുന്നു . അക്കാലത്തെ മലയാള ദിനപത്രങ്ങളില്‍ പോലും അവരുടെ അപദാനങളില്ലാത്ത സ്പോര്‍ട്ട്സ് പേജ് കാണുമായിരുന്നില്ലെന്നതാണ് ആ താരം ലോക ടെന്നീസിലുണ്ടാക്കിയ ഇംപാക്ടിന്റെ നേര് സാക്ഷ്യം.
താന്‍ ഉഗ്രന്‍ ഫോമിലുളള കാലത്തു പോലും സെലെസിനെ തോല്പ്പിക്കാനാകുമായിരുന്നില്ലെന്ന് എക്കാലത്തെയും വലിയ വനിതാ ടെന്നീസ് ഇതിഹാസം മാര്‍ട്ടീന നവരോത്ന പോലും പ്രസ്താവിച്ചു. പക്ഷേ 1993 ഏപ്രില്‍ 20 തിന് ഹാംബുര്‍ഗ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പാര്ഷെയുടെ കത്തിയേറില്‍ പരിക്കേറ്റതോടെ സെലെസിന്റെ വീരകഥകള്‍ അവസാനിക്കുകയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേക്ഷം അവര്‍ തിരിച്ചു വന്നെങ്കിലും അതൊരിക്കലും പഴയ സെലെസ് ആയിരുന്നില്ല. ആ വന്യമായ കരുത്ത് അതിനിടയില്‍ നക്ഷടപെട്ടു കഴിഞ്ഞിരുന്നു . എങ്കിലും 1996 ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടാന്‍ അവര്‍ക്കായി. പക്ഷേ തന്റെ സുവര്‍ണ കാലം അവരെ വിട്ടു പോയ് കഴിഞ്ഞിരുന്നു
ഇതൊക്കെയാണെങ്കിലും തന്റെ പ്രതാപകാലത്തും സ്റ്റെഫിക്കെതിരെ ഒരു പൂര്‍ണ ആധ്യപത്യം അവര്‍ക്കുണ്ടായിരുന്നോ എന്ന് സംശയമാണ് . കാരണം പരിക്കേല്‍ക്കുന്നതിന് മുമ്പും സ്റ്റെഫിക്ക് പരസ്പരം മത്സരിച്ചതില്‍ 6-4 ലീഡ് ഉണ്ട്. മോണിക്കയുടെ ജൈത്രയാത്രയുടെ കാലത്ത് പോലും (91,92,93 part) സ്റ്റെഫിക്ക് 3-2 ഹെഡ് റ്റു ഹെഡ് റെക്കോര്‍ഡുണ്ട്. സ്റ്റെഫി ഈ കാലഘട്ടത്തില്‍ തോറ്റ് കൊണ്ടിരുന്നത് മറ്റ് താരങ്ങളോടാണെന്ന് സാരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial