ഇസ്‌നർക്ക് മിയാമി മാസ്റ്റേഴ്സ് കിരീടം

മിയാമി മാസ്റ്റേഴ്സ് കിരീടം അമേരിക്കയുടെ ജോൺ ഇസ്‌നർക്ക്. മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ജർമ്മനിയുടെ സ്വരേവിനെ തകർത്താണ് ഇസ്‌നർ കരിയറിലെ ആദ്യ മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കിയത് (സ്‌കോർ: 6-7, 6-4, 6-4). വിജയത്തോടെ ഫെഡറർക്കും, അഗാസിക്കും ശേഷം മാസ്റ്റേഴ്സ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി 32 വയസ്സുള്ള ഇസ്‌നർ. ഇതിന് മുൻപ് മൂന്ന് തവണ ഫൈനലിൽ ഇടം നേടിയപ്പോഴും തോൽവിയായിരുന്നു ഫലം.

ഇന്ത്യൻവെൽസ് കിരീടം ഡെൽപോട്രോയും, മിയാമി ഇസ്‌നറും നേടിയതോടെ ടെന്നീസിൽ ഉയരം കൂടിയവരുടെ വർഷമായി 2018 മാറിയെന്ന് വേണം പറയാൻ. മാർച്ച് മാസത്തിലെ മാസ്റ്റേഴ്സ് കിരീടങ്ങൾ യൂറോപ്യൻസ് അല്ലാത്ത കളിക്കാർ നേടുന്നതും 2003 ന് ശേഷം ആദ്യമായാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറെക്കോര്‍ഡ് ലക്ഷ്യം പിന്തുടര്‍ന്ന് ന്യൂസിലാണ്ട്, വെളിച്ചക്കുറവ് മൂലം കളി തടസ്സപ്പെട്ടു
Next articleസിറ്റിക്ക് പരാജയം, കിരീട പ്രതീക്ഷ മങ്ങുന്നു