മെക്സിക്കൻ ഓപ്പൺ : ജോക്കോവിച്ച് പുറത്ത്

- Advertisement -

മെക്സിക്കോയിൽ നടന്നുവരുന്ന ടൂർണമെന്റിൽ ഒന്നാം സീഡായ നൊവാക് ജോക്കോവിച്ച് പുറത്ത്. ഓസ്‌ട്രേലിയയുടെ നിക് കൈരഗോണിസാണ് നോവാക്കിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നിക്കിന്റെ വിജയം. സ്‌കോർ 7-6, 7-5. ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഡെൽപോട്രോക്കെതിരെ പുറത്തെടുത്ത മികവ് നോവാക്കിനു ഈ മത്സരത്തിൽ ആവർത്തിക്കാൻ കഴിഞ്ഞില്ല. അതേ സമയം സ്‌പെയിനിന്റെ റാഫേൽ നദാൽ, ക്രൊയേഷ്യയുടെ മരിയൻ സിലിച്ച്, സാം ക്വുറെ എന്നിവർ ടൂർണമെന്റിന്റെ സെമിയിൽ പ്രവേശിച്ചു.

ദുബായ് ഡ്യൂട്ടി ഫ്രീ ഓപ്പൺ ടെന്നീസിൽ അട്ടിമറി മണത്ത മത്സരത്തിൽ ലോക ഒന്നാം നമ്പർ താരം ആന്റി മറെ ഏഴു മാച്ച് പോയിന്റുകൾ അതിജീവിച്ച് സെമിയിൽ കടന്നു. ജർമ്മനിയുടെ ഫിലിപ് കോൽഷർബർക്കെതിരെയായിരുന്നു മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ മറെ കടന്നു കൂടിയത്. ആദ്യ സെറ്റ് കൈവിട്ട താരം രണ്ടാം സെറ്റ് ടൈ ബ്രേക്കർ 20-18 എന്ന സ്കോറിനാണ് സ്വന്തമാക്കിയത്. സ്‌പെയിനിന്റെ ഫെർണാണ്ടോ വെർദാസ്‌കോ, ലൂക്കാസ് പൗളീ, റോബിൻ ഹാസേ എന്നിവരും ടൂർണമെന്റിന്റെ സെമിയിൽ കടന്നു. ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷകായ ബൊപ്പണ്ണ സഖ്യവും, പേസ് സഖ്യവും തമ്മിലുള്ള സെമി നടന്നു കൊണ്ടിരിക്കുകയാണ്.

Summer Trading

Advertisement