IPTL ന് നാളെ തുടക്കമാവും

- Advertisement -

ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗിന് നാളെ ജപ്പാനിലെ ടോക്കിയോവില്‍ തുടക്കമാവും. ഇന്ത്യന്‍ എയ്സസ്, ജപ്പാന്‍ വാരിയേഴ്സ്, സിങ്കപ്പൂര്‍ സ്ലാമേഴ്സ്, യുഎഇ റോയല്‍സ് എന്നിങ്ങനെ നാല് ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യയിലും, ജപ്പാനിലും, ടോക്ക്യോവിലുമായി ഡിസംബര്‍ 11 വരെയാണ് മത്സരങ്ങള്‍ നടക്കുക. പരിക്കിന്‍റെ നീണ്ട ഇടവേളയില്‍ നിന്ന് തിരിച്ചെത്തുന്ന റോജര്‍ ഫെഡററുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഇന്ത്യന്‍ എയ്സസ് ടീം. ഫെഡററെ കൂടാതെ ഇന്ത്യന്‍ താരങ്ങളായ സാനിയ മിര്‍സ, രോഹന്‍ ബോപ്പണ്ണ, കാനഡയുടെ വനിതാ സെന്‍സേഷന്‍ ബുഷാര്‍ഡ്, സ്പെയിനിന്റെ ഫിലിസ്യാനോ ലോപ്പസ്, ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗ്, മുന്‍കാല താരം മാര്‍ക്ക് ഫിലിപ്പോസിസ്, തോമസ്‌ എന്‍ക്വിസ്റ്റ് എന്നിവരാണ് ഇന്ത്യന്‍ എയ്സസിലെ മറ്റു പ്രമുഖര്‍. മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം ലഭ്യമായിരിക്കും.

Advertisement