primus mobile
primus mobile

ഇന്ത്യൻ വെൽസ് : ഡെൽപോട്രോക്ക് കന്നി കിരീടം

അർജന്റീനയുടെ ആറടി ആറിഞ്ചുകാരന് കരിയറിലെ ആദ്യ മാസ്റ്റേഴ്സ് കിരീടം. ഫൈനലിൽ സാക്ഷാൽ റോജർ ഫെഡററെ തോൽപ്പിച്ചാണ് ഡെൽപോ കിരീടം നേടിയത്. സ്‌കോർ : 6-4, 6-7, 7-6. മത്സരത്തിൽ 3 മാച്ച് പോയിന്റുകൾ അതിജീവിച്ച് നാടകീയമായിട്ടായിരുന്നു താരത്തിന്റെ വിജയം. 2009 യുഎസ് ഓപ്പൺ ഫൈനലിൽ ഫെഡററെ അട്ടിമറിച്ച അതേ മാതൃകയിലായിരുന്നു ഇന്നലത്തെ വിജയവും. അവസാന സെറ്റിൽ മത്സരത്തിന് വേണ്ടി സർവ് ചെയ്യുകയും മാച്ച് പോയിന്റുകൾ സ്വന്തമാക്കുകയും ചെയ്തായിരുന്നു ഫെഡറർ കീഴടങ്ങിയത്. ഇതോടെ ഇക്കൊല്ലം തോൽക്കാതെയുള്ള ഒന്നാം നമ്പർ താരത്തിന്റെ കുതിപ്പിന് വിരാമമായി. കരിയറിലെ ഏറ്റവും മികച്ച തുടക്കമാണ് ഫെഡറർക്ക് ഈ വർഷം. തുടർച്ചയായി 17 മത്സരങ്ങളാണ് ഫെഡറർ തോൽക്കാതെ കളിച്ചത്.

വനിതകളിൽ സീഡില്ലാതാരം ഒസാക്ക ഇരുപതാം സീഡ് കസാട്കിനയെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ച് കിരീടം നേടി. സ്‌കോർ : 6-3, 6-2. വനിതകളുടെ ഡബിൾസ് കിരീടം സ്ട്രൈക്കോവ സഖ്യവും, പുരുഷന്മാരുടേത് ഇസ്‌നർ സോക്ക് സഖ്യവും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial