റിവേഴ്സ് സിംഗിള്‍സില്‍ വിജയം ഇന്ത്യയ്ക്ക്, ചൈനയെ മറികടന്ന് ലോക ഗ്രൂപ്പ് പ്ലേ ഓഫിലേക്ക്

ആദ്യ ദിവസം രണ്ട് സിംഗിള്‍സിലും പരാജയമേറ്റുവാങ്ങിയ ശേഷം ഇന്ത്യയുടെ ഡബിള്‍സ് ജോഡികളായ രോഹന്‍ ബൊപ്പണ്ണ-ലിയാണ്ടര്‍ പേസ് നല്‍കിയ ആശ്വാസ ജയത്തില്‍ നിന്ന് പ്രഛോദനം നേടി ഇന്ത്യയുടെ വന്‍ തിരിച്ചുവരവ്. രണ്ടാം ദിവസം രണ്ട് റിവേഴ്സ് സിംഗിള്‍സ് മത്സരങ്ങളുടം ജയിച്ച് 3-2നു ചൈനയെ കീഴടക്കി ഇന്ത്യ ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫിലേക്ക് യോഗ്യത നേടി.

രാംകുമാര്‍ രാമനാഥന്‍, പ്രജ്നേഷ് ഗുണ്ണേശ്വരന്‍ എന്നിവരാണ് രണ്ടാം ദിവസത്തെ റിവേഴ്സ് സിംഗിള്‍സ് ജയം ഉറപ്പാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവംശീയാധിക്ഷേപ ആരോപണങ്ങളെ തള്ളി ഹീത്ത് സ്ട്രീക്ക്
Next articleരണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച