Site icon Fanport

ഇഗ സ്വിറ്റകിനെ തോല്പ്പിച്ച് റൈബാകിന ഇന്ത്യൻ വെൽസ് ഫൈനലിൽ

നിലവിലെ വിംബിൾഡൺ ചാമ്പ്യനായ എലീന റൈബാകിന ഇന്ത്യൻ വെൽസ് വനിതാ സിംഗിൾസ് ഫൈനലിൽ എത്തി. ഇന്ന് നടന്ന സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ ഇഗ സ്വിറ്റെക്കിനെ വീഴ്ത്തി ആണ് റൈബാകിന ഫൈനലിൽ എത്തിയത്.

റൈബാകിന 23 03 18 12 42 04 279

രണ്ട് മാസം മുമ്പ് ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിലും സ്വിറ്റെക്കിനെ റൈബാകിന തോൽപ്പിച്ചിരുന്നു. 6-2, 6-2 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ന് സ്വിറ്റെക്കിനെ തോൽപ്പിച്ചത്‌. ഞായറാഴ്ച നടക്കുന്ന ഇന്ത്യൻ വെൽസ് ഫൈനലിൽ റൈബാകിന അരിന സബലെങ്കയെ നേരിടും. സബലെങ്കയോട് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ റൈബാകിന തോറ്റിരുന്നു.

Exit mobile version