ദിമിത്രോവ് ചാമ്പ്യൻ

വർഷാവസാനത്തെ എടിപി ടൂർ ഫൈനൽസ് കിരീടം ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിന്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ബെൽജിയത്തിന്റെ ഡേവിഡ് ഗോഫനെതിരെയായിരുന്നു ദിമിത്രോവിന്റെ വിജയം. സ്‌കോർ 7-5, 4-6, 6-3.

സാക്ഷാൽ റോജർ ഫെഡററെയും, നദാലിനെയും അട്ടിമറിച്ച് ഫൈനൽ വരെ എത്തിയ അതേ ഫോം ഫൈനലിൽ ആവർത്തിക്കാൻ ഗോഫന് സാധിച്ചില്ല. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചു വന്നെങ്കിലും നിർണ്ണായകമായ മൂന്നാം സെറ്റിൽ ഗോഫന് പിഴച്ചു. ഈ വിജയത്തോടെ റാങ്കിങ്ങിൽ ലോക മൂന്നാം നമ്പറിലേക്ക് ഉയരാൻ ദിമിത്രോവിനായി. ഇതോടെ എടിപി ടൂർ മത്സരങ്ങളുടെ സീസൺ അവസാനിച്ചു. 1998 സ്പെയിൻകാരനായ അലക്‌സ് കൊറീജക്ക് ശേഷം അരങ്ങേറ്റത്തിൽ തന്നെ ടൂർ ഫൈനലിൽ വിജയിക്കുന്ന താരമായി ദിമിത്രോവ് മാറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐ ലീഗിൽ ഇറങ്ങുന്നത് കപ്പടിക്കാൻ തന്നെ എന്ന് ബിനോ ജോർജ്ജ്
Next articleബെംഗളൂരു ജേഴ്സിയിൽ ഛേത്രിക്ക് 50 ഗോളുകൾ