അഞ്ച് സെറ്റ് പോരാട്ടത്തിനു ഒടുവിൽ സെരവ് മൂന്നാം റൗണ്ടിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് താരം പിയരെ ഹുബർട്ടിന്റെ വെല്ലുവിളി അതിജീവിച്ച് ആറാം സീഡ് ജർമ്മൻ താരം അലക്‌സാണ്ടർ സെരവ് ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-2 നു നഷ്ടമായ ശേഷം തിരിച്ചു വന്നായിരുന്നു സെരവിന്റെ ജയം. മത്സരത്തിൽ പതിവ് പോലെ സർവീസ് ഇരട്ടപ്പിഴവുകൾ ആവർത്തിച്ച സെരവ് 11 ഇരട്ടപ്പിഴവുകൾ വരുത്തി. എന്നാൽ ഏസുകളും ഉതിർത്ത സെരവ് 7 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും മത്സരം ജയിക്കുക ആയിരുന്നു. രണ്ടാം സെറ്റ് 6-4 നു നേടി മത്സരത്തിൽ തിരിച്ചു വന്ന സെരവ് മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ നേടി മത്സരത്തിൽ ആധിപത്യം നേടി.

എന്നാൽ നാലാം സെറ്റ് 6-4 നു നേടിയ ഹുബർട്ട് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ നിർണായക സമയത്ത് മികവിലേക്ക് ഉയർന്ന സെരവ് സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. അതേസമയം അർജന്റീനൻ താരം ഫെഡറിച്ചോ കോരിയ 23 സീഡ് ഫ്രഞ്ച് താരം ബെനോയിറ്റ് പിയരെയെ അട്ടിമറിച്ചു. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ അർജന്റീനൻ താരം രണ്ടാം സെറ്റ് 6-4 നു നഷ്ടമായ ശേഷം 6-3, 6-1 എന്ന സ്കോറിന് മൂന്നും നാലും സെറ്റുകൾ കയ്യിലാക്കി ആണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. 5 സെറ്റ് പോരാട്ടത്തിൽ അമേരിക്കൻ താരം ടോമി പോളിനെ മറികടന്ന 28 സീഡ് കാസ്പർ റൂഡും ടൂർണമെന്റിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.