സ്റ്റാൻ വാവ്റിങ്ക ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്ത്

- Advertisement -

മുൻ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ സ്റ്റാൻ വാവ്റിങ്ക ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്. ഇന്ന് നടന്ന അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് വാവ്റിങ്ക സ്പാനിഷ് താരം ഗാർസിയ ലോപ്പസിനോട് പരാജയപ്പെട്ടത്. സ്കോർ: 6-2,3-6,4-6,7-6(7/5),6-3.

കഴിഞ്ഞ വർഷത്തെ ഫൈനലിൽ റാഫേൽ നദാലിനോട് തോറ്റ വാവ്റിങ്ക പരിക്ക് കാരണം മോശം ഫോമിലാണ് ഫ്രഞ്ച് ഓപ്പണ് എത്തിയത്. 2008ന് ശേഷമുള്ള ഏറ്റവും മോശം റാങ്കിങ്ങിലായിരുന്നു വാവ്റിങ്ക ഫ്രഞ്ച് ഓപ്പണിൽ ഇറങ്ങിയത്. 30 റാങ്ക് ആയിരുന്ന വാവ്റിങ്ക ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ട്   തോൽവിയോടെ താരം റാങ്കിങ്ങിൽ  കൂടുതൽ താഴേക്ക് പോവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement