പരിക്ക് സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണിൽ നിന്നു പിന്മാറി

Serenawilliams
- Advertisement -

രണ്ടാം റൗണ്ട് മത്സരത്തിനു മുമ്പ് പരിക്ക് കാരണം ഇതിഹാസതാരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണിൽ നിന്നു പിന്മാറി. കാലിനു ഏറ്റ പരിക്ക് ആണ് സെറീന വില്യംസ് ടൂർണമെന്റിൽ നിന്നു പിന്മാറാൻ കാരണം. രണ്ടാം റൗണ്ടിൽ സെറ്റാന പിരങ്കോവ ആയിരുന്നു സെറീനയുടെ എതിരാളി. 39 കാരിയായ സെറീന വില്യംസ് തന്റെ 24 മത്തെ ഗ്രാന്റ് സ്‌ലാം കിരീടം ആയിരുന്നു ഫ്രഞ്ച് ഓപ്പണിൽ ലക്ഷ്യം ഇട്ടത്.

കഴിഞ്ഞ മാസം നടന്ന യു.എസ് ഓപ്പണിൽ സെമിഫൈനൽ കളിച്ച സെറീന വില്യംസിന്റെ റെക്കോർഡ് ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾക്ക് ആയുള്ള കാത്തിരിപ്പ് ഇനിയും നീളും. സമീപകാലത്ത് കളിച്ച 5 ഗ്രാന്റ് സ്‌ലാം ഫൈനലുകളിലും തോൽവി വഴങ്ങിയ സെറീന ആ ദുർഭാഗ്യം തിരുത്താൻ ആയിരുന്നു പാരീസിൽ എത്തിയത്. എന്നാൽ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പം എത്തുക എന്ന സെറീനയുടെ ലക്ഷ്യം ഇതോടെ വീണ്ടും നീളും.

Advertisement