പൊരുതി കളിച്ച ബൊപ്പണ്ണക്ക് ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾ‍സ്‌ കിരീടം

ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും കാനഡയുടെ ഗബ്രിയേലാ ഡബ്രോഡസ്കിയും ചേർന്നുള്ള സഖ്യത്തിന് ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾ‍സ്‌ കിരീടം. ഇന്ന് നടന്ന ഫൈനലിൽ ഈ സഖ്യം ജർമനിയുടെ അന്ന ലെന ഗ്രോൺഫെൽഡും കൊളംബിയയുടെ റോബർട്ട് ഫറായും ചേർന്ന സഖ്യത്തെയാണ് തോൽപ്പിച്ചത്. സ്കോർ  2-6 6-2 12-10. 37 കാരനായ ബൊപ്പണ്ണയുടെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണ്.ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും  അവസാന സെറ്റിലെ ടൈ ബ്രേക്കറിൽ പിന്നിട്ടു നിന്നിട്ടും ശക്തമായി തിരിച്ച് വന്നാണ് സഖ്യം കിരീടം നേടിയത്.  അവസാന സെറ്റിലെ ടൈ ബ്രേക്കറിൽ രണ്ടു മാച്ച് പോയിന്റ് അതിജീവിച്ചാണ് ഇരു താരങ്ങളും തങ്ങളുടെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടത്തിൽ മുത്തമിട്ടത്.

കാനഡയുടെ ഗബ്രിയേലാ ഡബ്രോഡസ്കിക്കും ഇത് ആദ്യ ഗ്രാൻഡ്സ്ലാം കിരീടമാണ്. ലിയാണ്ടർ പേസിനും മഹേഷ് ഭൂപതിക്കും സാനിയ മിർസക്കും ശേഷം ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹൻ ബൊപ്പണ്ണ.  ഇത് ഗ്രാൻഡ് സ്ളാമിൽ ബൊപ്പണ്ണയുടെ രണ്ടാമത്തെ ഫൈനലായിരുന്നു. 2010ലെ യു എസ് ഓപ്പൺ ഫൈനലിലാണ് ഇതിനു മുൻപ് ബൊപ്പണ്ണ ഗ്രാൻഡ് സ്ലാം ഫൈനൽ കളിച്ചത്. അന്ന് ബ്രയാൻ ബ്രദർസിനോട് തോൽക്കാനായിരുന്നു വിധി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാറ്റിംഗ് കരുത്തില്‍ ശ്രീലങ്ക, മരണഗ്രൂപ്പില്‍ നിന്ന് ആര് കടക്കും സെമിയില്‍?
Next articleമെൽബണിൽ ഒരു ലാറ്റിൻ അമേരിക്കൻ യുദ്ധം, ബ്രസീലും അർജന്റീനയും നേർക്കുനേർ