ഉജ്ജ്വല പ്രകടനത്തോടെ നദാൽ നാലാം റൗണ്ടിൽ

- Advertisement -

ഒൻപത് തവണ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പണിന്റെ 4 റൗണ്ടിൽ കടന്നു. നിക്കോളോസ് ബാഷാശ്വില്ലിയെ ഏകപക്ഷീയമായ മത്സരത്തിൽ തകർത്തെറിഞ്ഞാണ് നദാൽ നാലാം റൗണ്ടിൽ എത്തിയത്. വെറും 90 മിനുറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ 6-0 6-1 6-0 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം.

ഒരു ഗെയിം മാത്രമാണ് 90 മിനുട്ട് നീണ്ടുനിന്ന പോരാട്ടത്തിൽ നദാൽ നിക്കോളോസിനു വിട്ട് കൊടുത്തത്. റോളണ്ട് ഗാരോസിൽ കളിച്ച 77  മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് നദാൽ ഇതുവരെ തോറ്റത്. ആധുനിക യുഗത്തിൽ ഒരൊറ്റ ഗ്രാൻഡ് സ്ലാം ട്രോഫി 10 തവണ നേടുന്ന ആദ്യ താരാമാവനുറച്ചാണ് നദാൽ റോളണ്ട് ഗാരോസിൽ കളിച്ചത്.

14 തവണ ഗ്രാൻഡ് സ്ലാം വിജയിയായ നദാൽ അടുത്ത റൗണ്ടിൽ  സ്വന്തം നാട്ടുകാരനായ റോബർട്ടോ ബൗട്ടിസ്റ്റായെ നേരിടും.

Advertisement