മഴയ്ക്ക് മുമ്പേ പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ ഉറപ്പാക്കി നദാല്‍

- Advertisement -

തന്റെ പതിനൊന്നാം ഫൈനലില്‍ പതിനൊന്നാം കിരീടം സ്വന്തമാക്കി റാഫേല്‍ നദാല്‍. ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെയാണ് നേരിട്ടുള്ള സെറ്റുകളില്‍ നദാല്‍ കീഴടക്കിയത്. 6-4, 6-3,6-2 എന്ന സ്കോറിനാണ് ക്ലേ കോര്‍ട്ടിലെ രാജാവിന്റെ വിജയം. മത്സരത്തില്‍ യാതൊരു വിധ പ്രയാസവുമില്ലാതെയാണ് നദാലിന്റെ വിജയം.

തീമിന്റെ ചെറുത്ത് നില്പിനെക്കാളും മഴ പെയ്തേക്കുമെന്ന കാലാവസ്ഥ പ്രവചനങ്ങളെയാകും ഇന്ന് നദാല്‍ ഏറെ ഭയപ്പെട്ടത്. മൂന്നാം സെറ്റിന്റെ അവസാനത്തോടെ അന്തരീക്ഷം ഇരുണ്ട് മഴയിപ്പോള്‍ പെയ്യുമെന്ന സാഹചര്യമുണ്ടായെങ്കിലും മഴയ്ക്ക് മുമ്പേ തന്റെ പതിനൊന്നാം കിരീടം നദാല്‍ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement