
ചരിത്ര വിജയവുമായി നദാലിന് ഫ്രഞ്ച് ഓപ്പൺ. സ്റ്റാൻ വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിചാണ് റാഫേൽ നദാൽ തന്റെ പത്താമത്തെ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്. സ്കോർ 6-2 6-3 6-1.ആധുനിക ടെന്നിസിൽ ഒരു ഗ്രാൻഡ് സ്ലാം പത്ത് തവണ നേടുന്നതിന്റെ റെക്കോർഡും ഇനി നദാലിന് സ്വന്തം. ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടം നേടിയവരുടെ പട്ടികയിൽ ഇതോടെ നദാൽ ഫെഡറർക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. സാംപ്രസിനെയാണ് നദാൽ ഫ്രഞ്ച് ഓപ്പൺ വിജയത്തോടെ മറികടന്നത്.
മുൻപ് നടന്ന ഫൈനലിൽ എല്ലാം ജയിച്ചെന്ന ആത്മവിശ്വാസവുമായാണ് സ്റ്റാൻ വാവ്റിങ്ക നദാലിനെ നേരിടാനിറങ്ങിയത്. പക്ഷെ നദാലിന് കടുത്ത മത്സരം നൽകാൻ വാവ്റിങ്കക്കയില്ല. നദാലിന്റെ ശക്തിക്ക് മുൻപിൽ പിടിച്ച് നിൽക്കാനാവാതെ വാവ്റിങ്ക തോൽവി സമ്മതിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ നദാലിനെ ബ്രേക്ക് ചെയ്യാനുള്ള അവസരം വാവ്റിങ്കക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. തുടർന്നങ്ങോട്ട് വാവ്റിങ്കയെ നിഷ്പ്രഭമാക്കുന്ന പ്രകടം പുറത്തെടുത്ത നദാൽ മത്സരം അനായാസം വിജയിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial