11ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമാക്കി കളിമണ്‍ കോര്‍ട്ടിലെ രാജാവ്

- Advertisement -

അര്‍ജന്റീനയുടെ അഞ്ചാം സീഡ് ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത് കളിമണ്‍ കോര്‍ട്ടിലെ രാജാവ് റോളണ്ട് ഗാരോസില്‍ ഫൈനലലില്‍ കടന്നു. ഫൈനല്‍ മത്സരത്തില്‍ ഞായറാഴ്ച ഓസ്ട്രിയയുടെ ഡൊമിനിക് തീം ആണ് നദാലിന്റെ എതിരാളി. ഡെല്‍പോട്രോയെ രണ്ട് മണിക്കൂറിലധികം നീണ്ട പോരാട്ടത്തിലാണ് നദാല്‍ തകര്‍ത്തതെങ്കിലും അനായാസമായ വിജയമാണ് നദാല്‍ സ്വന്തമാക്കിയത്. സ്കോര്‍: 6-4, 6-1, 6-2.

റോളണ്ട് ഗാരോസില്‍ കളിഞ്ഞ 87 മത്സരങ്ങളില്‍ വെറുൺ രണ്ടെണ്ണത്തില്‍ മാത്രമാണ് നദാല്‍ ഇതുവരെ പരാജയം രുചിച്ചിട്ടുള്ളത്. തന്റെ 11ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ഞായറാഴ്ച നദാല്‍ ലക്ഷ്യം വയ്ക്കുന്നത്. ഒരേ ഗ്രാന്‍ഡ്സ്ലാമില്‍ 11 ഫൈനലുകളിലെത്തിയതോടെ റോജര്‍ ഫെഡററിനു ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് നദാല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement