നദാല്‍ നാലാം റൗണ്ടിലേക്ക്

ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്കെറ്റിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കി റാഫേല്‍ നദാല്‍. ഫ്രഞ്ച് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ 6-3, 6-2, 6-2 എന്ന സ്കോറിനാണ് നദാലിന്റെ വിജയം. ഒരു മണിക്കൂര്‍ 58 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ ജയം. ഞായറാഴ്ച തന്റെ 32ാം ജന്മദിന ആഘോഷിക്കുന്ന നദാല്‍ അടുത്ത റൗണ്ടില്‍ ജര്‍മ്മനിയുടെ സീഡ് ചെയ്യാത്ത മാക്സിമിലിയന്‍ മാര്‍ട്ടെററെയാണ് നേരിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial